യുഎഇ: അംമ്പമ്പോ…പൊലീസിനെ വരെ ഞെട്ടിച്ച് ഭിക്ഷാടന സ്ത്രീ, കണ്ടെടുത്തത്‌ ആഡംബര കാറും വന്‍ തുകയും - Pravasi Vartha
Posted By editor Posted On

യുഎഇ: അംമ്പമ്പോ…പൊലീസിനെ വരെ ഞെട്ടിച്ച് ഭിക്ഷാടന സ്ത്രീ, കണ്ടെടുത്തത്‌ ആഡംബര കാറും വന്‍ തുകയും

അബുദാബിയില്‍ ഭിക്ഷാടനം നടത്തിയ കേസില്‍ അറസ്റ്റിലായ സ്ത്രീയില്‍ നിന്ന് ആഡംബര കാറും വന്‍തുകയും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനും ഡിസംബര്‍ 12നും ഇടയില്‍ 159 യാചകരെ അറസ്റ്റ് ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു. ഇതില്‍ ഒരു സ്ത്രീ ഉള്‍പ്പെട്ടിരുന്നു.
ഒരു സ്ത്രീ ഭിക്ഷാടനം നടത്തുന്നുവെന്ന് സംശയിക്കുന്നതായി താമസക്കാരന്‍ പൊലീസിനോട് റിപ്പോര്‍ട്ട് ചെയ്തു. പോലീസ് സ്ത്രീയെ നിരീക്ഷിച്ചപ്പോള്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെ പള്ളികള്‍ക്ക് മുന്നില്‍ ഭിക്ഷ യാചിക്കുന്നതായി കണ്ടെത്തി. അവര്‍ വളരെ ദൂരം നടന്ന് ഏറ്റവും പുതിയ ആഡംബര മോഡലുകളിലൊന്നായ തന്റെ കാര്‍ പാര്‍ക്ക് ചെയ്തിടത്ത് എത്തുന്നതും വാഹനത്തില്‍ കയറുന്നതും പൊലീസ് കണ്ടെത്തി. ഭിക്ഷാടനത്തില്‍ നിന്ന് ലഭിച്ച ധാരാളം പണവും അവരില്‍ നിന്ന് കണ്ടെടുത്തു. തുടര്‍ന്ന ഈ പണം പിടിച്ചെടുക്കുകകയും സ്ത്രീക്കെതിരെ കേസെടുക്കുകയും ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
”ഭിക്ഷാടനം സമൂഹത്തില്‍ അപരിഷ്‌കൃത പ്രവൃത്തിയും യുഎഇയില്‍ കുറ്റകൃത്യവുമാണ്. യാചകര്‍ ആളുകളെ കബളിപ്പിക്കാനും ഔദാര്യം മുതലെടുക്കാനും ശ്രമിക്കുന്നു, ”പോലീസ് പറഞ്ഞു. ഭിക്ഷാടനത്തിനുള്ള ശിക്ഷ മൂന്ന് മാസത്തെ തടവും 5,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ആണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ വിശദീകരിച്ചു. സംഘടിത ഭിക്ഷാടനത്തിനുള്ള ശിക്ഷ ആറ് മാസത്തെ തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ്.

പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ഭിക്ഷാടനം പോലുള്ള മോശം പെരുമാറ്റങ്ങള്‍ തടയുന്നതിനുമായി എമിറേറ്റിലുടനീളം സംയോജിത സുരക്ഷാ പദ്ധതിയിലൂടെ ശ്രമങ്ങള്‍ ശക്തമാക്കിയതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു. പ്രത്യേകിച്ച് റംസാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നതിനെതിരെയുള്ള പോലീസ് നടപടിയുടെ ഭാഗമായി പരിശോധന നടത്താന്‍ പ്രത്യേക സംഘങ്ങളെ എല്ലായ്പ്പോഴും സജ്ജമാക്കിയിട്ടുണ്ട്. ഭിക്ഷാടനം നടത്തുന്നവരെ പിടികൂടിയാല്‍ നിയമാനുസൃതം ശിക്ഷിക്കപ്പെടുമെന്നും സേന മുന്നറിയിപ്പ് നല്‍കിയിരുന്നു.
പോലീസ് പറയുന്നതനുസരിച്ച്, യുഎഇ സര്‍ക്കാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഔദ്യോഗിക ചാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്, ആവശ്യമുള്ളവര്‍ സംഭാവനകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ 999 എന്ന നമ്പറില്‍ വിളിച്ച് പോലീസിനെ അറിയിക്കുകയോ 8002626 (AMAN2626) എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ സുരക്ഷാ സേവന വിഭാഗവുമായി ബന്ധപ്പെടുകയോ 2828 എന്ന നമ്പറിലേക്കോ ഇ-മെയില്‍ വഴിയോ ([email protected]) സന്ദേശം അയയ്ക്കുകയോ ചെയ്യാന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *