Posted By editor Posted On

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസി ഉള്‍പ്പെടെ നിരവധി പേര്‍ വന്‍തുക സമ്മാനം നേടി

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസി ഉള്‍പ്പെടെ നിരവധി പേര്‍ വന്‍തുക സമ്മാനം നേടി. മഹ്‌സൂസിന്റെ 112-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ ആകെ 1,142 വിജയികള്‍ 1,690,600 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ സ്വന്തമാക്കി. 10 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് ഇത്തവണ ആരും അര്‍ഹരായില്ലെങ്കിലും നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 23 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 43,478 ദിര്‍ഹം വീതം നേടി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  
നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,116 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരായ സജീവ്, നീരവ്, ഫിലിപ്പൈന്‍സ് സ്വദേശിയായ ഗില്‍ബെര്‍ട്ടോ എന്നിവരാണ് 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. യഥാക്രമം 28692140, 28752052, 28579896 എന്നീ റാഫിള്‍ നമ്പരുകളിലൂടെയാണ് ഇവര്‍ വിജയികളായത്.

അടുത്ത മില്യനയറാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ www.mahzooz.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം.
മഹ്‌സൂസ് നറുക്കെടുപ്പ് നിരവധി പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തിക്കുകയും അവരെ നല്ലൊരു ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈവിങ്സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന, തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ്, രണ്ടു വര്‍ഷം കൊണ്ട് 31 മള്‍ട്ടി മില്യനയര്‍മാരെയാണ് സൃഷ്ടിച്ചിട്ടുള്ളത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *