Posted By editor Posted On

ആഢംബരത്തിന്റെ അങ്ങേയറ്റം; വാസ്തുവിദ്യയില്‍ വിസ്മയങ്ങള്‍ നിറച്ച അറ്റ്‌ലാന്റിസ് സന്ദര്‍ശിച്ച് ദുബായ് ഭരണാധികാരി; വീഡിയോ കാണാം

വാസ്തുവിദ്യയില്‍ വിസ്മയങ്ങള്‍ നിറച്ച അറ്റ്‌ലാന്റിസ് സന്ദര്‍ശിച്ച് ദുബായ് ഭരണാധികാരി. ആഢംബരത്തിന്റെ അങ്ങേയറ്റമായ പാം ജുമൈറ ദ്വീപിലെ അത്യാഡംബര ഹോട്ടല്‍ അറ്റ്‌ലാന്റിസ് ദി റോയല്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഹോട്ടല്‍ വാസ്തുവിദ്യയിലെ ഏറ്റവും മികച്ച സൃഷ്ടിയും ടൂറിസം മേഖലയ്ക്ക് മുതല്‍കൂട്ടുമായിരിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ അല്‍ മക്തൂം വ്യക്തമാക്കി. രാജ്യത്തിന്റെ പദവി ശക്തിപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയുമായി ആഴത്തിലുള്ള പങ്കാളിത്തത്തിന് യുഎഇയും ദുബായും ശ്രമിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സ്വകാര്യ മേഖല ദുബായുടെ വികസന യാത്രയില്‍ പ്രധാന പങ്കാളിയായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോട്ടല്‍ സന്ദര്‍ശിച്ച ഷെയ്ഖ് മുഹമ്മദിനോട് ഹോട്ടലിന്റെ ഇന്റീരിയര്‍ ഡിസൈനിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാണ് ഹോട്ടലിന്റെ നിര്‍മാണം. വിനോദസഞ്ചാരത്തിനും വ്യാവസായത്തിനും വേണ്ടി ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ആഗോള നഗരങ്ങളില്‍ ഒന്നായി ദുബായുടെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള സാമ്പത്തിക അജണ്ട ഡി 33യുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണ് അറ്റ്‌ലാന്റിസ് ദി റോയല്‍.
ലോകത്തിലെ പ്രമുഖ ഡിസൈനര്‍മാരും ആര്‍ക്കിടെക്റ്റുകളും കലാകാരന്മാരും ചേര്‍ന്നാണ് അറ്റ്‌ലാന്റിസ് ദി റോയല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ടെട്രിസ് ബ്ലോക്കുകളുടെ ആകൃതിയിലാണ് നിര്‍മാണം. 90×33 മീറ്റര്‍ സ്‌കൈ ബ്രിഡ്ജ് ബന്ധിപ്പിച്ചിരിക്കുന്ന ആറ് ടവറുകളും ഉണ്ട്. 406,000 ചതുരശ്ര മീറ്ററില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ സമാനതകളില്ലാത്ത അനുഭവം പ്രദാനം ചെയ്യും. മനോഹരമായ വാട്ടര്‍ ഫാള്‍സ്, ശില്‍പങ്ങള്‍, വര്‍ണ്ണ പാലറ്റുകള്‍ എന്നിവയാല്‍ ഹോട്ടലിന്റെ അകത്തളങ്ങള്‍ മനോഹരമാണ്. 43 നിലകളിലായി 795 മുറികള്‍ ഉള്ള ആഡംബര ഹോട്ടല്‍ ഫെബ്രുവരി 10 ന് ഔദ്യോഗികമായി തുറക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *