dubai ദുബായിൽ താമസ വാടക വർദ്ധിപ്പിച്ചു : താങ്ങാനാവുന്ന റെസിഡൻഷ്യൽ ഏരിയകൾ ഇവയെല്ലാം - Pravasi Vartha

dubai ദുബായിൽ താമസ വാടക വർദ്ധിപ്പിച്ചു : താങ്ങാനാവുന്ന റെസിഡൻഷ്യൽ ഏരിയകൾ ഇവയെല്ലാം

ഓരോ വർഷം ദുബായിലേക്ക് dubai ജീവിതമാർഗം തേടിയെത്തുന്നവരുടെ നിരക്ക് വർദ്ധിച്ചുവരികയാണ്. ഇവർക്കെല്ലാം താമസ സൗകര്യം ഒരുക്കേണ്ടതും രാജ്യത്തിന്റെ കടമയാണ്. എന്നാൽ ഇപ്പോൾ ദുബായിൽ താമസ വാടക ദിനംപ്രതി വർദ്ധിച്ചുവരികയാണ്. സൂം പ്രോപ്പർട്ടിയുടെ കണക്കുകൾ പ്രകാരം ദുബായിൽ കഴിഞ്ഞവർഷം വില്ലകളുടെ വാടക268000 ദിർഹമായപ്പോൾ അപ്പാർട്ട്മെന്റിന്റെ വാടക 90,000 ത്തിൽ എത്തി.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 രാജ്യത്തേക്ക് എത്തുന്ന പ്രവാസികളുടെ എണ്ണം വർധിച്ചതോടെയാണ് ഇത്തരത്തിൽ വാടക വർദ്ധനവ് ഉണ്ടായിരിക്കുന്നത് എന്നാണ് സൂം പ്രോപ്പർട്ടി സി ഇ ഒ ആറ്റ ഷോബേരി പറയുന്നത്.ഇത്തരത്തിൽ ഈ വർഷവും ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന. മികച്ച തൊഴിൽ സാധ്യതകൾ ഉള്ള ദുബായിലേക്ക് ദിവസം തോറും നിരവധി ആളുകളാണ് എത്തുന്നത് ഇത് വാടക വസ്തുക്കളുടെ ആവശ്യകത വർദ്ധിപ്പിക്കുകയും ശരാശരി വാടക തുകയിൽ വലിയ വർദ്ധനവ് ഉണ്ടാക്കുകയും ചെയ്തു എന്ന് സൂം പ്രോപ്പർട്ടി സി ഇ ഒ വ്യക്തമാക്കുന്നു.എന്തിരുന്നാലും ദുബായിലെ ചില പ്രദേശങ്ങളിൽ ഇപ്പോഴും വാടക തുക വലിയ രീതിയിൽ മാറ്റം സംഭവിക്കാത്ത സ്ഥലങ്ങളുണ്ട്.

 

 സൂം പ്രോപ്പർട്ടി നൽകുന്ന വിവരം പ്രകാരം ദുബായിൽ കുറഞ്ഞ വിലയിൽ പ്രോപ്പർട്ടി വാടകയ്ക്ക് എടുക്കാൻ കഴിയുന്ന പ്രദേശമാണ് ഇന്റർനാഷണൽ സിറ്റി. അവിടെ ശരാശരി വാടക19000 ദിർഹം മുതൽ 55000 വരെയാണ്.

 കൂടാതെ ദുബായിലെ സിലിക്കൺ ഓയാസിസ് ഇത്തരത്തിൽ കുറഞ്ഞ ചിലവിൽ താമസിക്കാൻ കഴിയുന്ന മറ്റൊരു പ്രദേശമാണ് ഇവിടെ ശരാശരി വാടക 25,000 ദിർഹം മുതൽ 52000 ദിർഹം വരെയും സ്റ്റുഡിയോകൾക്കും ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകൾക്കും യഥാക്രമം 32,000 ദിർഹവും 68000 ദിർഹവും ആണ്.

 ദുബായിലെ താങ്ങാനാകുന്ന മറ്റൊരു പ്രദേശമാണ് ബർദുബായ്, ഇവിടെ സ്റ്റുഡിയോകൾക്ക് ശരിയായ ശരി ഇരുപതിനായിരം ദിർഹവും 60,000 ദിർഹം വാടകയും ഒരു ബെഡ്റൂം അപ്പാർട്ട്മെന്റുകൾക്ക് 36000 ദിർഹം മുതൽ 30000ദിർഹവുമാണ് വാടക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *