
പാസ്പോര്‍ട്ടിന് കേടുപാടുകള്‍ വരുത്തി; യാത്രക്കാരന് യുഎഇയിലെ വിമാനക്കമ്പനിക്കെതിരെ കോടതിയില്‍
പാസ്പോര്‍ട്ടിന് കേടുപാടുകള്‍ വരുത്തിയ സംഭവത്തില്‍ യാത്രക്കാരന് വിമാനക്കമ്പനിക്കെതിരെ കോടതിയെ സമീപിച്ചു. യുഎഇയിലെ ഒരു വിമാനക്കമ്പനി തന്റെ മക്കള്‍ക്ക് ഗുണനിലവാരമില്ലാത്ത സമ്മാനങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് അവരുടെ പാസ്പോര്‍ട്ടുകള്‍ക്ക് കേടുപാടുകള്‍ വന്നുവെന്നാണ് യാത്രക്കാരന്റെ പരാതി. അതിനാല്‍ നഷ്ടപരിഹാരമായി 10,000 ദിര്‍ഹം നല്‍കണമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഫ്ലൈറ്റ് യാത്രക്കിടെ വിമാന കമ്പനി തന്റെ മക്കള്‍ക്ക് പ്രൊമോഷണല്‍ സമ്മാനങ്ങള്‍ നല്‍കിയെന്നും അതില്‍ ഡിസ്നി അക്ഷരങ്ങളുള്ള പ്രിന്റ് ചെയ്ത പാസ്പോര്‍ട്ട് കവറുകള്‍ ഉള്‍പ്പെടുത്തിയെന്നും പരാതിക്കാരന് പറഞ്ഞു. വീട്ടിലെത്തി മണിക്കൂറുകള്‍ക്ക് ശേഷം, കവറുകളുടെ ഗുണനിലവാരം കുറവായതിനാല്‍ കുട്ടികളുടെ പാസ്പോര്ട്ടുകള് കേടായതായി മനസ്സിലാക്കി. ഇത് അദ്ദേഹത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കി. ഇവരുടെ ഫ്ലൈറ്റ് ബുക്കിങ്ങിന്റെ പകര്‍പ്പുകളും കേടായ പാസ്പോര്‍ട്ടിന്റെ ഫോട്ടോകളും പരാതിക്കാരന് കോടതിയില്‍ ഹാജരാക്കി.
കേസില്‍ എയര്‍ലൈന്‍ തെറ്റും നിഷേധിച്ചു, കൂടാതെ അഭിഭാഷകന് ഒരു പ്രതികരണ മെമ്മോറാണ്ടം സമര്‍പ്പിച്ചു. വ്യവഹാരത്തിനുള്ള കാരണവും വസ്തുതയും ഇല്ലാത്തതിനാല്‍ കേസ് തള്ളിക്കളയണമെന്ന് അതില്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ കക്ഷികളില്‍ നിന്നും വാദം കേട്ട ശേഷം, കോടതി യാത്രക്കാരന്റെ കേസ് തള്ളുകയും പ്രതിയുടെ നിയമപരമായ ചെലവുകള്‍ വഹിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പരാതിക്കാരന് ഈ കവറുകള്‍ പാസ്പോര്ട്ടില് ഘടിപ്പിക്കുകയോ മക്കളെയോ മറ്റുള്ളവരെയോ അതിന് അനുവദിക്കുകയോ ചെയ്യുന്നത് അയാള്‍ തെറ്റില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നതെന്ന് അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി വിധിയില്‍ പറയുന്നു. യാത്രക്കാരന് തന്റെ കുടുംബത്തിന്റെ ഔദ്യോഗിക രേഖകള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അവയില്‍ മറ്റ് വസ്തുക്കളൊന്നും ഘടിപ്പിക്കാന്‍ അനുവദിക്കരുതെന്നും, കാരണം പാസ്പോര്ട്ടില് ഒട്ടിപ്പിടിക്കുന്ന വസ്തുക്കളുള്ള ഏതെങ്കിലും കവര്‍ ഘടിപ്പിച്ചാല്‍ അത് കേടാകാന്‍ സാധ്യതയുണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
Comments (0)