
യുഎഇ: പുതിയ അപ്ഡേറ്റ് അനുസരിച്ച് നിയമപരമായി അനുവദനീയമായ ഇന്റര്‍നെറ്റ് കോളിംഗ് ആപ്പുകള്‍ ഇവയൊക്കെ
ലോകത്തില്‍ ഏറ്റവും വേഗതയേറിയ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുള്ള രാജ്യമാണ് യുഎഇ. ഗുണനിലവാരം ആഗോളതലത്തില്‍ മൂന്നാമതുമാണ്. തടസ്സമില്ലാത്ത വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (VoIP) കോളുകള്‍ക്ക് അനുയോജ്യമായവയാണ് ഇവ രണ്ടും. എന്നാല്‍ രാജ്യത്ത് ഇന്റര്‍നെറ്റ് കോളിംഗ് ഉപയോഗത്തെ നിയന്ത്രിക്കുന്ന നിരവധി നിയമങ്ങളുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
യുഎഇയുടെ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) VoIP സേവനങ്ങളെ ‘ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (IP) വഴി വോയ്സ് ടെലികമ്മ്യൂണിക്കേഷനുകള്‍ കൈമാറാനും സ്വീകരിക്കാനും വിതരണം ചെയ്യാനും റൂട്ടുചെയ്യാനും അനുവദിക്കുന്നവ’ എന്നാണ് നിര്‍വചിക്കുന്നത്.
അതിനാല്‍ TDRA നിയമമനുസരിച്ച് നിയമവിരുദ്ധമായി VoIP കോളുകള്‍ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ലൈസന്‍സ് ഇല്ലാത്തതും TDRA അംഗീകരിച്ചിട്ടില്ലാത്തതുമായ സോഫ്റ്റ്വെയര്/അപ്ലിക്കേഷന്‍ ഉപയോഗിക്കരുതെന്ന് അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെടുന്നു, അത്തരം പ്രവൃത്തികള്‍ക്ക് നിയമ നടപടികള്‍ നേരിടേണ്ടി വരും ,’ TDRA അതിന്റെ വെബ്സൈറ്റില്‍ പറയുന്നു.
ഇതിനര്‍ത്ഥം അനധികൃത VoIP ആപ്ലിക്കേഷനുകളുടെ ട്രാഫിക് തടയാന്‍ എത്തിസലാത്തും ഡുവും ബാധ്യസ്ഥരാണെന്നാണ്.
TDRA പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ അപ്ഡേറ്റുകള് പ്രകാരം നിലവില്‍ യുഎഇയില്‍ അനുവദനീയമായ 17 VoIP ആപ്ലിക്കേഷനുകള്‍ ഇവയൊക്കെയാണ്.
മൈക്രോസോഫ്റ്റ് ടീമ്സ്
സ്കൈപ്പ് ഫോര്‍ ബിസിനസ്
സൂം
ബ്ലാക്ക്ബോര്‍ഡ്
ഗൂഗിള്‍ ഹാഗ്ഔട്ട് മീറ്റ്
സിസ്കോ വെബെക്സ്
അവായ സ്പേസസ്
ബ്ലൂജീന്‍സ്
സ്ലാക്ക്
ബോട്ടീം
സി എംഇ
HiU മെസഞ്ചര്‍
വോയിക്കോ
എത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിംഗ്
മാട്രിക്സ്
ടോട്ടോക്ക്
കോമറ
Comments (0)