
യുഎഇ: ചില പ്രത്യേക സാഹചര്യങ്ങളില്‍ 90 ദിവസത്തെ സന്ദര്‍ശന വിസ ലഭിക്കും; എപ്പോഴാണെന്ന് അറിയേണ്ടേ?
യുഎഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശന വിസകള്‍ ഇപ്പോള്‍ നല്‍കുന്നില്ല. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ 90 ദിവസത്തെ താമസം ഇപ്പോഴും അനുവദിക്കുമെന്ന് ട്രാവല്‍ ഏജന്റുമാര്‍ സ്ഥിരീകരിച്ചു. ‘നിലവില്‍, രാജ്യത്തുടനീളം, 30, 60 ദിവസത്തെ സന്ദര്‍ശന വിസകള്‍ മാത്രമാണ് നല്‍കുന്നത്,’ അവ ഇപ്പോള്‍ 400 ദിര്‍ഹത്തിനും 450 ദിര്‍ഹത്തിനും ഇടയിലുള്ള വിലകളില്‍ ലഭ്യമാണ്. അല്‍ഹിന്ദ് ബിസിനസ് സെന്ററിലെ നൗഷാദ് ഹസ്സന് പറഞ്ഞു. ”സന്ദര്‍ശകര്‍ക്ക് ഏകദേശം 900 ദിര്‍ഹമോ അതില്‍ കൂടുതലോ ചെലവില്‍ ഒരു മാസത്തേക്ക് വിസ നീട്ടാനുള്ള അവസരമുണ്ട്,” അദ്ദേഹം പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
”പൊതുജനങ്ങള്‍ക്കുള്ള വിസിറ്റ് വിസകള്‍ 30, 60 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ,” ‘എല്ലാ ഉപഭോക്താക്കള്‍ക്കും വേണ്ടി ഞങ്ങള്‍ എടുക്കുന്നത് അതാണ്.’ മറ്റൊരു ഏജന്‍സിയായ ദെയ്റ ട്രാവല്‍സിന്റെ വക്താവ് പറഞ്ഞു. വിപുലമായ പരിഷ്കാരങ്ങള്‍ക്ക് ശേഷം യുഎഇ വിസ നടപടിക്രമങ്ങളില്‍ കൊണ്ടുവന്ന നിരവധി മാറ്റങ്ങളുടെ ഭാഗമായാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന അഡ്വാന്‍സ്ഡ് വിസ സിസ്റ്റം എന്നാണ് ഇത് അറിയപ്പെടുന്നത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അവതരിപ്പിച്ച ഇത് യുഎഇയിലെ ഏറ്റവും വലിയ റെസിഡന്‍സി, എന്‍ട്രി പെര്‍മിറ്റ് പരിഷ്കരണങ്ങളിലൊന്നാണ്.
എന്നാല്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി 90 ദിവസത്തെ വിസകള്‍ ഇപ്പോഴും നല്‍കാം. അതിലൊന്ന് മെഡിക്കല്‍ ടൂറിസം വിസയാണെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ അഫി അഹമ്മദ് പറഞ്ഞു. ‘ഏതെങ്കിലും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി രാജ്യത്തേക്ക് വരുന്നവര്‍ക്ക് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഡോക്ടര്‍മാരുടെ അപ്പോയിന്റ്മെന്റുകളും മറ്റ് അനുബന്ധ ഡോക്യുമെന്റേഷനുകളും നല്കിയാല്, 90 ദിവസത്തെ വിസ ലഭിക്കും.’
90 ദിവസം താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലഭ്യമായ മറ്റൊരു ഓപ്ഷനാണ് ജോബ് എക്സ്പ്ലോറേഷന്‍ വീസ. ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം (മൊഹ്രെ) പറയുന്നത് പ്രകാരം ഒന്നാമത്തേതോ രണ്ടാമത്തേതോ മൂന്നാമത്തേതോ നൈപുണ്യ തലത്തില്‍ തരംതിരിച്ചിട്ടുള്ളവര്‍ക്കും അല്ലെങ്കില്‍ ലോകത്തിലെ മികച്ച 500 സര്‍വകലാശാലകളില്‍ നിന്നുള്ള പുതിയ ബിരുദധാരികള്‍ക്കും ഇത് 60, 90, 120 ദിവസം എന്നി മൂന്ന് കാലയളവുകളില്‍ ലഭ്യമാണ്.
സിംഗിള്‍ എന്‍ട്രി പെര്‍മിറ്റിനുള്ള ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബാച്ചിലേഴ്സ് ബിരുദമോ അതിന് തുല്യമോ ആണ്. ജോബ് എക്സ്പ്ലോറേഷന്‍ വീസയുടെ ചെലവ് താമസത്തിന്റെ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെട്ടിരിക്കുന്നു. ഫീസില്‍ 1,025 ദിര്‍ഹം റീഫണ്ടബിള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റും ഇന്‍ഷുറന്‍സും ഉള്‍പ്പെടുന്നു. ഐസിപി വെബ്സൈറ്റില്‍ പറയുന്നത് പ്രകാരം 60 ദിവസത്തെ വിസയ്ക്ക് ആകെ 1,495 ദിര്‍ഹം, 90-ദിവസത്തിന് 1,655 ദിര്‍ഹം; 120 ദിവസത്തെ പെര്‍മിറ്റിന് 1,815 ദിര്‍ഹം എന്നിങ്ങനെ ചെലവാകും.
Comments (0)