
ഇന്ത്യയും യുഎഇയും തമ്മിലുള്ള എണ്ണയിതര വ്യാപാരം രൂപയില്‍; ചര്‍ച്ചയില്‍ പുരോഗതിയെന്ന് അധികൃതര്‍
ഇന്ത്യയും യുഎഇയും തമ്മിലുള്ള എണ്ണയിതര വ്യാപാരം രൂപയില്‍ നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് അധികൃതര്‍. ദാവോസില്‍ ആഗോള സാമ്പത്തിക ഉച്ചകോടിക്കെത്തിയ യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി അല്‍ സെയൂദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിനിമയം രൂപയിലാക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. നിലവിലെ ഇടപാടുകളില്‍ ഭൂരിഭാഗവും യുഎസ് ഡോളറിലാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
വ്യാപാരം രൂപയില്‍ നടത്തുന്നതിലൂടെ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ശക്തമാക്കും. രൂപയുടെ മൂല്യം വര്‍ധിക്കുമെന്നതാണ് സുപ്രധാന നേട്ടം. ഇതുമൂലം വിദേശ വ്യാപാരത്തിന് താരതമ്യേന കുറഞ്ഞ തുക നല്‍കിയാല്‍ മതിയാകും. ഡോളറുമായുള്ള വിനിമയത്തില്‍ കൂടുതല്‍ രൂപ നല്‍കുന്നതും ഇതുമൂലം ഒഴിവാക്കാം. കഴിഞ്ഞ വര്‍ഷം ഇന്ത്യയുമായി ഒപ്പുവച്ച സമഗ്ര സാമ്പത്തിക കരാറിലും രൂപയിലെ വിനിമയം സംബന്ധിച്ച് സൂചിപ്പിച്ചിട്ടുണ്ട്.
യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. അടുത്ത 5 വര്‍ഷത്തിനകം എണ്ണ ഇതര വ്യാപാരം 10,000 കോടി ഡോളറായി ഉയര്‍ത്താനാണ് ഇന്ത്യ-യുഎഇ വ്യാപാര കരാറിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ ഡോളര്‍ അടിസ്ഥാനമാക്കിയുള്ള ഇടപാട് ഒറ്റ രാത്രികൊണ്ടു മാറ്റാനാവില്ലെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നും സൂചിപ്പിച്ചു.
നിലവില്‍ ഇറാന്‍, റഷ്യ എന്നീ ഇന്ത്യ രാജ്യങ്ങളുമായി ഇന്ത്യ രൂപയില്‍ വിനിമയം നടത്തുന്നുണ്ട്. അതേസമയം എണ്ണയിതര ഇടപാടുകള്‍ പ്രാദേശിക കറന്‍സികളിലാക്കുന്നതു സംബന്ധിച്ച് ചൈന ഉള്‍പ്പെടെ മറ്റു രാജ്യങ്ങളും ചര്‍ച്ച നടന്നുവെങ്കിലും ആശാവഹമായ പുരോഗതിയുണ്ടായിട്ടില്ല.
Comments (0)