
പ്രവാസികളെ നിങ്ങള്‍ക്കിതാ സന്തോഷ വാര്‍ത്ത…യുഎഇയില്‍ ഇനി ആഴ്ചയില്‍ 7 ദിവസവും ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനം
യുഎഇയില്‍ ഇനി ആഴ്ചയില്‍ 7 ദിവസവും ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനം ലഭ്യമാകും. ഇന്ത്യന്‍ വിദേശ കാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് അവധി ദിവസങ്ങളിലും ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനം ലഭ്യമാക്കുന്നതിനായി ബിഎല്‍എസ് ഇന്റര്‍നാഷനലിന്റെ മൂന്നു കേന്ദ്രങ്ങള്‍ ആഴ്ചയില്‍ 7 ദിവസവും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും മന്ത്രി വിശദീകരിച്ചു. ദുബായില്‍ രണ്ടും ഷാര്‍ജയില്‍ ഒരു കേന്ദ്രവുമാണ് ഞായറാഴ്ചകളിലും പ്രവര്‍ത്തിക്കുക. മറ്റു എമിറേറ്റുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത് പിന്നീട് ആലോചിക്കും. വാരാന്ത്യദിനമായ ഞായറാഴ്ചകളില്‍ സേവനം ലഭ്യമാകുന്നതോടെ കോണ്‍സല്‍ സേവനങ്ങള്‍ക്കായി പ്രവൃത്തി ദിവസം അവധി എടുക്കുന്നതു തൊഴിലാളികള്‍ക്ക് ഒഴിവാക്കാം.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടനാപ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാന ടിക്കറ്റ് നിരക്ക് വര്‍ധന, പ്രവാസി വോട്ടവകാശം തുടങ്ങി പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംഘടനാ ഭാരവാഹികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രശ്നം അനുഭാവപൂര്‍വം പരിഗണിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്, ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം (ഐപിഎഫ്), ഫ്രണ്ട്സ് ഓഫ് ഇന്ത്യ, അക്കാഫ്, തമിള്‍ സംഘം തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)