
യുഎഇയില്‍ ജീവനക്കാരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷയും പിഴയും, മുന്നറിയിപ്പ്
ജോലിക്കിടെ ജീവനക്കാരെ കൈയേറ്റം ചെയ്യുന്നത് നിയമപ്രകാരം ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ച ബോധവല്‍ക്കരണ വീഡിയോയില്‍, പബ്ലിക് പ്രോസിക്യൂഷന്‍ അത്തരമൊരു കുറ്റകൃത്യം ചെയ്താലുള്ള ശിക്ഷ വിശദീകരിച്ചു.
2021-ലെ 31-ാം നമ്പര്‍ ഫെഡറല്‍ ഡിക്രി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 297 ല്‍ പൊതു ജീവനക്കാരന് നേരെ ബലപ്രയോഗമോ അക്രമമോ ഭീഷണിയോ നടത്തുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷ (കുറ്റകൃത്യങ്ങളുടെയും പിഴകളുടെയും നിയമം) പ്രതിപാദിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ജോലിയുടെ പരിധിയില്‍ വരാത്ത ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതിന് നിര്‍ബന്ധിക്കുകയോ ചെയ്താല്‍, ആറ് മാസത്തില്‍ കുറയാത്ത തടവിന് ശിക്ഷിക്കപ്പെടും.
യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഹാക്ക് ചെയ്താല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. കുറ്റകൃത്യം ആസൂത്രിതമോ ഒന്നിലധികം ആളുകളോ ചെയ്തതോ ആണെങ്കില്‍, അല്ലെങ്കില്‍ കുറ്റവാളി ആയുധം കൈവശം വച്ചിരുന്നെങ്കില്‍, ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കൂടാത്ത പിഴയുമാണ് ശിക്ഷ നല്‍കുക.
Comments (0)