Posted By editor Posted On

ദുബായ്: 25 ദിര്‍ഹത്തിന് ഹത്തയിലെത്താം: ബസ് സര്‍വീസ് എവിടെ നിന്ന് ? എത്ര സമയമെടുക്കും? വിശദാംശങ്ങള്‍ ഇതാ

ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അടുത്തിടെയാണ് ഹത്തയിലേക്കുള്ള പൊതുഗതാഗത സേവനങ്ങളെ പിന്തുണയ്ക്കുന്നതിനായി ബസ് സര്‍വീസ് ആരംഭിച്ചത്. ദുബായ്ക്കും ഹത്തയ്ക്കും ഇടയിലുള്ള എക്‌സ്പ്രസ് ബസ് റൂട്ട് യാത്രക്കാരെ എത്തിക്കുന്നതായി ഷട്ടില്‍ സര്‍വീസ് നടത്തി വരുന്നു. അടിസ്ഥാന സൗകര്യങ്ങളിലും ടൂറിസ്റ്റ് സൗകര്യങ്ങളിലും സേവനങ്ങളിലും വിപുലമായ പുരോഗതി കൈവരിക്കുന്ന ഹത്തയില്‍ പ്രവര്‍ത്തിക്കാന്‍ മറ്റൊരു ആഭ്യന്തര ബസ് റൂട്ട് കൂടി അധികൃതര്‍ ആരംഭിച്ചിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
”ആദ്യ റൂട്ടായ (H02), ഹട്ട എക്‌സ്പ്രസ്, ദുബായ് മാള്‍ ബസ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് ഹത്ത ബസ് സ്റ്റേഷനിലേക്ക് സര്‍വീസ് നടത്തുന്നു. ഈ ഡീലക്‌സ് കോച്ച് ബസുകളില്‍ യാത്ര ചെയ്യുന്നതിന് 25 ദിര്‍ഹം ചെലവാകും” ആര്‍ടിഎയുടെ പ്ലാനിംഗ് ബിസിനസ് ഡവലപ്പമെന്റ് ഡയറക്ടര്‍ അഡെല്‍ ഷാക്രി പറഞ്ഞു.

‘രണ്ടാമത്തെ റൂട്ടായ (H04), ഹത്ത ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ്, ഹത്തയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടൂറിസ്റ്റ് സര്‍വീസാണ്. ഈ റൂട്ട് ഹത്ത ബസ് സ്റ്റേഷനില്‍ ആരംഭിച്ച് നാല് ടൂറിസ്റ്റ് ലാന്‍ഡ്മാര്‍ക്കുകളിലൂടെ കടന്നുപോയി (ഹത്ത വാദി ഹബ്, ഹത്ത ഹില്‍ പാര്‍ക്ക്, ഹത്ത ഡാം, ഹെറിറ്റേജ് വില്ലേജ്) ഹത്ത് ബസ് സ്റ്റേഷനില്‍ തന്നെ അവസാനിക്കുന്നു. ഇതിന് 2 ദിര്‍ഹം ചെലവാകും.’
”ഈ രണ്ട് സുപ്രധാന റൂട്ടുകളും പ്രവര്‍ത്തിപ്പിക്കുന്നത്, നഗരത്തിനും ഹത്തയ്ക്കും ഇടയിലുള്ള പൊതുഗതാഗത സേവനങ്ങളെ പിന്തുണയ്ക്കാനും വളര്‍ന്നു വരുന്ന ഹത്തയുടെ പരിസര പ്രദേശങ്ങളെ സഹായിക്കാനുമാണ്. നിലവില്‍ ഹത്ത ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെയും സന്ദര്‍ശകരുടെയും എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ശൈത്യകാല, ദുബായ് ഡെസ്റ്റിനേഷന്‍ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന ദുബായിലെ ഹൈലാന്‍ഡ്സ് ഹത്തയുടെ സമാരംഭത്തോടെ യുഎഇയിലെയും ദുബായിലെയും ടൂറിസ്റ്റ് മേഖല വളരെയധികം വളര്‍ച്ച് പ്രാപിച്ചു” ശക്രി കൂട്ടിച്ചേര്‍ത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *