Posted By editor Posted On

യുഎഇ : ഫോണ്‍ കെണികളില്‍ തലവച്ചു കൊടുക്കരുതേ…പൊലീസിന്റെ മുന്നറിയിപ്പ്

ഫോണ്‍ കെണിയില്‍ കുടുങ്ങാതെ നോക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളിലാണ് തട്ടിപ്പു സംഘം കൂടുതല്‍ വിലസുന്നത്. സ്മാര്‍ട് ഫോണ്‍ ഹാക്ക് ചെയ്തു സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തുന്നവരും സജീവമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  സ്ത്രീകളുടെ ആകര്‍ഷക ചിത്രം നല്‍കി പ്രലോഭിപ്പിച്ചു പണം തട്ടുന്നവരും ഭക്ഷണത്തിനു മോഹിപ്പിക്കുന്ന വിലക്കുറവ് വാഗ്ദാനം ചെയ്തു പണം തട്ടുന്നവരും വലവിരിച്ചു കാത്തിരിപ്പുണ്ട്. വലിയ തുക സമ്മാനം ലഭിച്ചെന്നു തെറ്റുദ്ധരിപ്പിക്കുന്നവരും ആളുകളുടെ ശ്രദ്ധക്കുറവിനെ ചൂഷണം ചെയ്യാന്‍ തയാറായി നില്‍ക്കുന്നു.
അതിനാല്‍ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയും ഫോണ്‍കെണിയില്‍ കുടുക്കിയും പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ലഭിക്കുന്ന സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചു വ്യക്തമായ ധാരണയില്ലാതെ കെണികളില്‍ തലവച്ചു കൊടുക്കരുതെന്നു പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന സൗഹൃദ അഭ്യര്‍ഥനകള്‍ മുന്‍പിന്‍ നോക്കാതെ സ്വീകരിക്കുന്നതും അപകടങ്ങളെ സ്വയം വിളിച്ചു വരുത്തലാണ്. ഒരു വിഡിയോ ക്ലിപ്പിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു പണം നഷ്ടപ്പെട്ടവരും പിസ്ത വാങ്ങാനുള്ള പരസ്യത്തിന്റെ ലിങ്കില്‍ തൊട്ടവര്‍ക്കും പണം നഷ്ടപ്പെട്ടു.

വ്യാജസന്ദേശങ്ങളോ മോഹന വാഗ്ദാനങ്ങളോ വന്നാല്‍ ആരും പ്രതികരിക്കരുത്. പകരം പൊലീസിന്റെ ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണം. നമ്പര്‍ 800 26 26. മൊബൈല്‍ സന്ദേശവും അയക്കാം: 2828. ഇ-മെയില്‍ [email protected] കൂടാതെ അബുദാബി പൊലീസ് സ്മാര്‍ട് ആപ് വഴിയും വിവരങ്ങള്‍ അറിയിക്കാം.
സൈബര്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന പ്രചാരണ പരിപാടിക്കു തലസ്ഥാന പൊലീസ് തുടക്കമിട്ടു. ‘ബി കെയര്‍ഫുള്‍’ എന്ന പ്രമേയത്തിലാണ് ബോധവല്‍ക്കരണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *