Posted By editor Posted On

യുഎഇയുടെ ആകാശത്ത് വര്‍ണ വിസ്മയങ്ങളൊരുക്കി എയര്‍ഷോ

യുഎഇയുടെ ആകാശത്ത് വര്‍ണ വിസ്മയങ്ങളൊരുക്കി എയര്‍ഷോ. നാഷനല്‍ എയ്‌റോബാറ്റിക് ടീമാണ് എയര്‍ഷോ ഒരുക്കിയത്. അല്‍ ഹുസ്ന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഫുര്‍സാന്‍ അല്‍ ഇമാറാത്തിന്റെ എയര്‍ ഷോ വിസ്മയങ്ങള്‍ നിറഞ്ഞതായിരുന്നു. വിവിധ വര്‍ണങ്ങള്‍ വിരിയിച്ച് വായുവില്‍ ഉയര്‍ന്നും താഴ്ന്നും ചാഞ്ഞും ചരിഞ്ഞും ആകാശയാനങ്ങള്‍ പ്രകടനങ്ങള്‍ ഗംഭീരമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
എമിറേറ്റിന്റെ പൈതൃകവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന അല്‍ ഹുസ്ന്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് എയര്‍ ഷോ ഒരുക്കിയത്. ആകാശത്തെ ഏറെനേരം നീല, പച്ച, വെള്ള, ചുവപ്പ് നിറങ്ങളാക്കി മാറ്റി. വിവിധ പരിപാടികളിലൂടെ രാജ്യത്തിന്റെ ചരിത്രപരമായ പാരമ്പര്യങ്ങള്‍ മുതല്‍ സമകാലികവും നവീനവുമായ സാംസ്‌കാരിക മുന്നേറ്റങ്ങളുടെ നേര്‍ക്കാഴ്ചകളാണ് അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ സമ്മാനിക്കുന്നത്. നിരവധി പരിപാടികളാലും സമ്പന്നമാണ് ഫെസ്റ്റിവല്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *