
യുഎഇ: പുതിയ അതിവേഗ പരിശോധന, രജിസ്ട്രേഷന് കേന്ദ്രം തുറന്ന് ആര്‍ടിഎ
പുതിയ അതിവേഗ പരിശോധന, രജിസ്ട്രേഷന് കേന്ദ്രം തുറന്ന് റോഡ് ഗതാഗത അതോറിറ്റി(ആര്.ടി.എ). ദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ സെയ്ഹ് ശുഐബിലാണ് പുതിയ അതിവേഗ പരിശോധന, രജിസ്ട്രേഷന് കേന്ദ്രം തുറന്നത്. വിപുലമായ പരിശോധനക്ക് ഒരിടത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്. 500 വാഹനങ്ങളെ ഉള്‍ക്കൊള്ളാവുന്ന വിപുലമായ സംവിധാനങ്ങളുമായാണ് കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്. ഹെവി വാഹനങ്ങള്‍ക്ക് അഞ്ചും ലൈറ്റ് വാഹനങ്ങള്‍ക്ക് മൂന്നും അടക്കം എട്ട് ടെസ്റ്റിങ് ലൈനുകളാണ് ഇവിടെയുള്ളത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ലൈറ്റ്, ഹെവി മെക്കാനിക്കല്‍ വാഹനങ്ങള്‍ക്കായി മൊബൈല്‍ ടെസ്റ്റിങ് സേവനവും കേന്ദ്രത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രത്യേകം സജ്ജമാക്കിയ വി.ഐ.പി ലൈനിലൂടെ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും സൗകര്യമുണ്ട്. കേന്ദ്രത്തില്‍ നമ്പര്‍ പ്ലേറ്റ് ഫാക്ടറിയും ലൈറ്റ്, ഹെവി വാഹനങ്ങള്‍ നന്നാക്കുന്നതിനുള്ള വര്‍ക്ക് ഷോപ്പും ഉണ്ട്. രാവിലെ ഏഴുമുതല്‍ 10.30വരെയാണ് പ്രവര്‍ത്തന സമയം.
കേന്ദ്രത്തില്‍ എല്ലാത്തരം വാഹനങ്ങളുടെയും ടെസ്റ്റിങ്, ലൈസന്‍സിങ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാണ്. പൊതുസമൂഹത്തിന് ആവശ്യമായ സേവനങ്ങള്‍ കൂടുതല്‍ സൗകര്യങ്ങളോടെ ഒരുക്കുന്നതിന് ആര്.ടി.എ പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ ഭാഗമായി സെയ്ഹ് ഷുഐബില്‍ കേന്ദ്രം തുറക്കാനായതില്‍ സന്തോഷമുണ്ടെന്നും ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ അബ്ദുല്ല യൂസുഫ് അല്‍ അലി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് പരിശോധനക്കും രജിസ്ട്രേഷനും കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് സംവിധാനം ഒരുക്കിയതെന്ന് അധികൃതര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
Comments (0)