
ന്യൂയോര്‍ക്ക് സിറ്റി വൈബ് യുഎഇയില്‍ ആസ്വദിക്കാം, തിരിച്ചെത്തുന്നു ജനപ്രിയ ഓപ്പണ്‍ എയര്‍ മാര്‍ക്കറ്റ്
കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഈ വാരാന്ത്യത്തില്‍ ചെക്ക് ഔട്ട് ചെയ്യാന്‍ ഒരു പുതിയ ഇടം തേടുകയാണോ? എന്നാല്‍ നിങ്ങള്‍ക്കിതാ സന്തോഷ വാര്‍ത്ത. ദുബായിലെ ഏറെ ജനപ്രിയമായ ഓപ്പണ്‍ എയര്‍ മാര്‍ക്കറ്റ് പത്താം പതിപ്പുമായി തിരിച്ചെത്തിയിരിക്കുന്നു. ഈ വര്‍ഷത്തെ എത്തിസലാത്ത് മാര്‍ക്കറ്റ് ഔട്ട് ഓഫ് ദി ബോക്സ് (MOTB) ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റില്‍ തുറന്നു. ജനുവരി 29 വരെ പ്രവര്‍ത്തിക്കും.
നിങ്ങള്‍ക്ക് വീഡിയോ ഷൂട്ട് ചെയ്യാനോ നല്ല ഭക്ഷണം കഴിക്കാനോ താല്‍പ്പര്യമുണ്ടെങ്കില്‍ MOTB ആണ് ഏറ്റവും അനുയോജ്യമായ സ്ഥലം. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പുതിയ രൂപത്തിലാണ് ഇത്തവണ എംഒടിബി അവതരിപ്പിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഷോപ്പിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് മികച്ചൊരും ചോയിസാണ്. ഈ പതിപ്പില്‍ 60 റീട്ടെയില്‍ യൂണിറ്റുകള്‍ പങ്കെടുക്കുന്നു, 25 ഭക്ഷണ പാനീയ സ്റ്റാളുകളുണ്ട്. പ്രദര്‍ശനശാലകളില്‍ എഴുപത്തിയഞ്ച് ശതമാനവും പ്രാദേശിക ഉല്‍പ്പന്നങ്ങളാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.
അഞ്ച് സോണുകള്‍
വിപണിയെ അഞ്ച് സോണുകളായി തിരിച്ചിരിക്കുന്നു: ലക്ഷ്വറി, അര്‍ബന്‍, ലൈഫ്സ്റ്റൈല്‍, ആര്‍ക്കേഡ്, ഭക്ഷണവും വിനോദവും.
ലക്ഷ്വറി സോണില്‍, സന്ദര്‍ശകര്‍ക്ക് കണ്ണടകള്‍, ആക്സസറികള്‍, ആഭരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ഉയര്‍ന്ന നിലവാരമുള്ള പ്രാദേശിക ബ്രാന്‍ഡുകള്‍ കണ്ടെത്താനാകും. ന്യൂയോര്‍ക്ക് ശൈലിയിലുള്ള അര്‍ബന്‍ സോണ്‍ സ്ട്രീറ്റ് വെയര്‍ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അതേസമയം ലൈഫ് സ്റ്റെലില്‍ ഫര്‍ണിച്ചറുകളും ഹോം ഡെക്കറേഷനുകളും അടങ്ങിയിരിക്കുന്നു.
ആര്‍ക്കേഡ് സോണ്‍ കുട്ടികള്‍ക്കു വേണ്ടി മാറ്റിവച്ചിരിക്കുന്നു. എല്ലാറ്റിനുമുപരിയായി, ഫുഡ് സോണില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിഭവങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തത്സമയ വിനോദം
മാര്‍ക്കറ്റില്‍ വരുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ദിവസം മുഴുവന്‍ സംഗീത-നൃത്ത സെഷനുകള്‍ ആസ്വദിക്കാം. ജനുവരി 20, 26, 27 എന്നീ രാത്രികളില്‍ യുവ അറബ് സംഗീതജ്ഞര്‍ അവതരിപ്പിക്കുന്ന സൗജന്യ തത്സമയ മ്യൂസിക് ഷോകള്‍ ഉണ്ട്.
എങ്ങനെ എത്താം
ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേരാം, സിറ്റി സെന്ററില്‍ നിന്ന് 10 മിനിറ്റ് മാത്രം. പൊതുഗതാഗതത്തിലൂടെയാണ് യാത്ര ചെയ്യുന്നതെങ്കില്‍ നഗരത്തിലുടനീളം ബസുകള്‍ ലഭ്യമാണ്. സന്ദര്‍ശകര്‍ക്ക് ഔദ് മെത്ത മെട്രോ സ്റ്റേഷനില്‍ എത്തി 66 എന്ന ബസ്സില്‍ കയറി ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റിലെത്താം.
തുറക്കുന്ന സമയം
തിങ്കള്‍ മുതല്‍ വ്യാഴം വരെ: വൈകുന്നേരം 4 മുതല്‍ രാത്രി 10 വരെ
വെള്ളിയാഴ്ച: വൈകുന്നേരം 4 മുതല്‍ 12 വരെ
വാരാന്ത്യങ്ങള്‍: ഉച്ചയ്ക്ക് 12 മുതല്‍ 12 വരെ
Comments (0)