Posted By editor Posted On

പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗം; യുഎഇ പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു

പ്ലാസിക് കുപ്പികളുടെ പുനരുപയോഗമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. അബുദാബി സുസ്ഥിര വാരാചരണത്തിന്റെ ഭാഗമായാണ് മന്ത്രാലയം പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. പുനരുപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇത്തരം ഉത്പന്നങ്ങളുടെ നിലവാരവും ഗുണമേന്മയും ഉറപ്പുവരുത്താനാണ് തീരുമാനം. കാര്‍ബണ്‍ വികിരണം കുറയ്ക്കാനുള്ള രാജ്യത്തിന്റെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
വ്യവസായ മന്ത്രാലയം അംഗീകരിച്ച സ്ഥാപനങ്ങള്‍ റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് കുപ്പികള്‍ മാത്രമേ ഭക്ഷണ ആവശ്യത്തിന് ഉപയോഗിക്കാന്‍ പാടുള്ളു. പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ചെയ്യുന്ന സ്ഥാപനങ്ങളും സൂക്ഷ്മമായ പരിശോധനകള്‍ക്ക് വിധേയമായിരിക്കും. വ്യവസായ, ഉന്നത സാങ്കേതികവിദ്യാ മന്ത്രാലയം അംഗീകരിച്ച റീസൈക്കിളിങ് സ്ഥാപനങ്ങളില്‍ പുനരുപയോഗത്തിന് പര്യപ്തമാക്കിയ റീസൈക്കിള്‍ഡ് പോളി എഥിലീന്‍ ടെറഫെതലേറ്റ് അഥവ ആര്‍പെറ്റ് ഉത്പന്നങ്ങള്‍ മാത്രമേ ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതിയുണ്ടാകൂ.
യു.എ.ഇ.യുടെ ഫുഡ്കോണ്‍ടാക്ട് മെറ്റീരിയല്‍ നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റും സ്ഥാപനങ്ങള്‍ നേടിയിരിക്കണം. ഈ സ്ഥാപനങ്ങള്‍ യു.എ.ഇ.യുടെ അക്രഡിറ്റഡ് ലാബില്‍നിന്ന് പുനരുപയോഗത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെ സുരക്ഷാപരിശോധനയടക്കം പൂര്‍ത്തിയാക്കിവേണം റീസൈക്ലിങ് പൂര്‍ത്തിയാക്കാനെന്നും പുതിയ നിയമം നിര്‍ദേശിക്കുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *