
യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി യുവാവ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി യുവാവ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പള്ളിക്കര സുബുലുസ്സലാം മദ്രസയ്ക്ക് സമീപം വി.പി ഹൗസില്‍ മുനീര്‍ അബ്ദുല്ല (33) ആണ് മരിച്ചത്. മാടായി – വാടിക്കല്‍ സ്വദേശി കാനത്തില്‍ അബ്ദുല്ല, താവം പള്ളിക്കര സ്വദേശിനി ഹവ്വ ദമ്പതികളുടെ മകനാണ്. ഭാര്യ – സഹല. മകള്‍ – നദയിന്‍ നസ്‌റ. സഹോദരങ്ങള്‍ – ശക്കീര്‍ അബ്ദുല്ല (സൗദി അറേബ്യ), മുനീബ് അബ്ദുല്ല (ബംഗളുരുവില്‍ വിദ്യാര്‍ത്ഥി). വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഷാര്‍ജ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുനീര്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Comments (0)