
യുഎഇ: വെറും അഞ്ച് ദിര്‍ഹത്തിന് അടിപൊളി ഹോട്ടലില്‍ താമസിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
ഈ തിരക്കുപിടിച്ച ജീവിതത്തില്‍ നിന്നും കുറച്ചു സമയം നിങ്ങള്‍ സന്തോഷകരമായി ചിലവഴിക്കുവാന്‍ ആഗ്രഹിക്കുന്നുവോ… എങ്കില്‍ ഇതാ നഗരത്തിലെ ആഡംബരപൂര്‍ണമായ പാം ജുമൈറ ദ്വീപുകളിലെ ഒരു ഹോട്ടലില്‍ 5 ദിര്‍ഹത്തിന് താമസിക്കാം. അഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ മാസം അലോഫ്റ്റ് പാം ജുമൈറ അവിശ്വസനീയമായ ഒരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വെറും അഞ്ചു ദിര്‍ഹം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ താമസിക്കാവുന്നതാണ്. ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും വമ്പിച്ച കിഴിവുകളും നല്‍കും. ഒരു ദിവസത്തേക്കാണ് ഈ അവസരം ലഭിക്കുക.
താമസിക്കുന്ന ദിവസം വൈകിട്ട് 4 മണി മുതല്‍ രാത്രി 9 മണി വരെ അവിടെയുള്ള ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും എല്ലാം വമ്പിച്ച വിലക്കുറവും ആയിരിക്കും. മുറിയിലിരുന്ന് കൊണ്ട് നിങ്ങള്‍ക്ക് അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കുകയും മികച്ച സൗകര്യങ്ങളുള്ള മുറിയില്‍ താമസിക്കുകയും ചെയ്യാം.
ഓഫര്‍ നേടുന്നതിനായി ജനുവരി 20-ആം തീയതി രാത്രി നിങ്ങള്‍ക്ക് ബുക്ക് ചെയ്യാന്‍ തുടങ്ങാവുന്നതാണ്. ജനുവരി 21 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ആണ് ഈ ഓഫര്‍ ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ഹോട്ടലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)