
യുഎഇ: ജോലിക്കിടയിലുണ്ടായ അപകടത്തില്‍ തൊഴിലാളിക്ക് വലതു കൈ നഷ്ടപ്പെട്ടമായി, നഷ്ട പരിഹാരം ലഭിച്ചത് ഇത്രയും തുക
യുഎഇയില്‍ ജോലിക്കിടയിലുണ്ടായ അപകടത്തില്‍ തൊഴിലാളിക്ക് വലതു കൈ നഷ്ടപ്പെട്ടമായി. അബുദാബിയിലെ തൊഴിലാളിക്കാണ്് ഇറച്ചി അരയ്ക്കുന്നതിനിടെ വലതു കൈമായത്. ശാരീരികവും ഭൗതികവുമായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അബുദാബി അപ്പീല്‍ കോടതി തൊഴിലുടമയോട് ഉത്തരവിട്ടു. 150,000 ദിര്‍ഹമാണ് നഷ്ട പരിഹാരമായി നല്‍കണമെന്നും വിധിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
താന്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ മാംസം അരക്കല്‍ മെഷീനില്‍ വലതു കൈ കുടുങ്ങി പരിക്ക് പറ്റിയെന്ന് തൊഴിലാളി കോടതിയെ അറിയിച്ചു. കമ്പനിയുടെ അനാസ്ഥയും ഉചിതമായ സുരക്ഷയും സംരക്ഷണ നടപടികളും ഒരുക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ തനിക്ക് 200,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും തൊഴിലാളി കോടതിയോട് ആവശ്യപ്പെട്ടു.
അബുദാബി ക്രിമിനല്‍ കോടതി ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കമ്പനി കുറ്റക്കാരനാണെന്ന് കണ്ടെത്തി 10,000 ദിര്‍ഹം പിഴയടക്കാന്‍ ഉത്തരവിട്ടു. തൊഴിലാളിക്ക് 100,000 ദിര്‍ഹം നല്‍കാനും വിധിച്ചു. എന്നാല്‍ നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി അപ്പീല്‍ കോടതിയെ സമീപിച്ചു. അപകടത്തെത്തുടര്‍ന്ന് ഒരു കൈ നഷ്ടപ്പെട്ടതിനാല്‍ തനിക്ക് ജോലി ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം, അപ്പീല്‍ കോടതിയുടെ ജഡ്ജി നഷ്ടപരിഹാരം 150,000 ദിര്‍ഹമായി ഉയര്‍ത്തി.
Comments (0)