
യുഎഇ: സോഷ്യല്‍ മീഡിയയെ ഇളകി മറിച്ച് അറ്റ്‌ലാന്റിസ് ദി റോയലിന്റെ ഉദ്ഘാടനം
സോഷ്യല്‍ മീഡിയയെ ഇളകി മറിച്ച് അറ്റ്‌ലാന്റിസ് ദി റോയലിന്റെ ഉദ്ഘാടനം. പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദി റോയറിന്റെ ഉദ്ഘാടനം അമേരിക്കന്‍ പോപ്പ് ഗായിക ബിയോണ്‍സിന്റെ ഗാനത്തോടൊപ്പമാണ് അരങ്ങേറിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ബിയോണ്‍സിന്റെ ഐക്കണിക് സിംഗിള്‍ ‘ക്രേസി ഇന്‍ ലവ്’ ഏറെ ശ്രദ്ധ നേടി. ഇതിന്റെ വീഡിയോ നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വിഐപികള്‍ മാത്രം പങ്കെടുത്ത പരിപാടിയില്‍ സെലിബ്രിറ്റികളും മറ്റ് അതിഥികളും എത്തിച്ചേര്‍ന്നിരുന്നു. 24 മില്യണ്‍ ഡോളറാണ് ബിയോണ്‍സിന്റെ പ്രകടനത്തിന്റെ വിലയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 231 ആഡംബര അപ്പാര്‍ട്ടുമെന്റുകളും 693 ഹോട്ടല്‍ മുറികളും 102 സ്യൂട്ടുകളും ഉള്‍ക്കൊള്ളുന്നതാണ് അറ്റ്‌ലാന്റിസ് ദി റോയല്‍.
Comments (0)