ഇറക്കുമതിയില്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തി യുഎഇ - Pravasi Vartha

ഇറക്കുമതിയില്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തി യുഎഇ

ഇറക്കുമതിയില്‍ ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തി യുഎഇ. 10,000 ദിര്‍ഹത്തില്‍ കൂടിയ ഇറക്കുമതിക്ക് അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് രാജ്യം. വിദേശ രാജ്യങ്ങളില്‍നിന്ന് 10,000 ദിര്‍ഹത്തെക്കാള്‍ മൂല്യമുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്കാണ് യുഎഇ അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാക്കിയത്. ഇറക്കുമതി ചെയ്യുന്നതിന് 14 ദിവസത്തിനകം ഇന്‍വോയ്‌സ് സാക്ഷ്യപ്പെടുത്തണമെന്ന് യുഎഇ വിദേശകാര്യ- രാജ്യാന്തര സഹകരണ മന്ത്രാലയം വിശദീകരിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
വ്യക്തിഗത ഇറക്കുമതി, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി, ഫ്രീ സോണുകളിലേക്ക് കൊണ്ടുവരുന്ന വസ്തുക്കള്‍ എന്നിവയ്ക്ക് ഇളവുണ്ട്. യുഎഇ വഴി മറ്റൊരു രാജ്യത്തേക്കു കൊണ്ടുപോകുന്ന ചരക്കുകള്‍ (ട്രാന്‍സിറ്റ് ഗുഡ്‌സ്), ഇ-കൊമേഴ്സ്, നയതന്ത്ര സ്ഥാപനങ്ങള്‍, പൊലീസ്, മിലിറ്ററി, ചാരിറ്റബിള്‍ സൊസൈറ്റികള്‍, രാജ്യാന്തര സംഘടനകള്‍ എന്നിവയുടെ ഇറക്കുമതിക്കും ഇളവുണ്ട്.
ഒരു വാണിജ്യ ഇന്‍വോയ്സിന് 150 ദിര്‍ഹമാണ് അറ്റസ്റ്റേഷന്‍ ഫീസ്. അറ്റസ്റ്റേഷന്‍ ഓണ്‍ലൈന്‍ വഴിയായിരിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്‍വോയ്‌സ് ഒന്നിന് 500 ദിര്‍ഹം വീതം പിഴ ചുമത്തും. ഓണ്‍ലൈന്‍ അറ്റസ്റ്റേഷനായി വിദേശകാര്യ മന്ത്രാലയം സജ്ജമാക്കിയ പോര്‍ട്ടലില്‍ ഇന്‍വോയ്‌സിന്റെ പിഡിഎഫ് അപ് ലോഡ് ചെയ്ത് ഫീസ് അടയ്ക്കുമ്പോള്‍ റഫറന്‍സ് നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ യുഎഇ കസ്റ്റംസുമായി ബന്ധിപ്പിക്കുന്നതിനാല്‍ അറ്റസ്റ്റ് ചെയ്യാതെ ഇറക്കുമതി ചെയ്യാനാകില്ല.

https://www.pravasivartha.in/2023/01/19/today-exchange-rate/

Related Posts

Leave a Reply

Your email address will not be published. Required fields are marked *