Posted By editor Posted On

യുഎഇയിലെ വിവിധ എമിറേറ്റുകള്‍ക്ക് നനുത്ത ദിവസം സമ്മാനിച്ച് മഴ; വീഡിയോ കാണാം

ഇന്ന് രാവിലെ യുഎഇയില്‍ മഴ പെയ്തു. നാല് എമിറേറ്റുകളിലാണ് മഴ പെയ്തത്. ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, അബുദാബിയിലെ അല്‍ ഐന്‍ എന്നിവിടങ്ങളില്‍ തുടക്കത്തില്‍ മേഘാവൃതമായ ആകാശം കണ്ടു, തുടര്‍ന്ന നേരിയതോ മിതമായതോ ആയ മഴ പെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
ഷാര്‍ജയിലെ റഹ്മാനിയയില്‍ ഇന്ന് പുലര്‍ച്ചെ മഴയത്ത് വാഹനങ്ങള്‍ ഓടുന്ന വീഡിയോകള്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഷാര്‍ജയിലെ അല്‍ ബത്തായിയിലും ഇന്ന് മഴ അനുഭവപ്പെട്ടു, എമിറേറ്റിലെ കല്‍ബ, അല്‍ റഫീഅ മേഖലകളില്‍ നേരിയ മഴ ലഭിച്ചു.

സ്റ്റോം സെന്റര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ഷാര്‍ജയുടെ മധ്യമേഖലയായ മലീഹയില്‍ കനത്ത മഴ പെയ്യുന്നതും വെള്ളക്കെട്ട് ഉണ്ടായതായും കാണിക്കുന്നു. അല്‍ ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ന് മഴ പെയ്തു. യുഎഇയുടെ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റ് വീശുന്നതിനാല്‍ എന്‍സിഎം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

”വ്യാഴം മുതല്‍ തിങ്കള്‍ വരെ, കിഴക്ക് നിന്നുള്ള ന്യൂനമര്‍ദ സംവിധാനത്തിന്റെ വ്യാപനത്തിലാണ് രാജ്യം. അതിനാല്‍ ചില സമയങ്ങളില്‍ ഭാഗികമായ മേഘാവൃതമോ പൂര്‍ണ മേഘാവൃതമോ ആയിരിക്കും, ചില വടക്കന്‍, കിഴക്കന്‍, തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്, അതിനാല്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും.” എന്‍സിഎമ്മിന്റെ കാലാവസ്ഥാ പ്രവചന റിപ്പോര്‍ട്ടില്‍ പറയുന്നു.
”വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായിരിക്കും, ചില സമയങ്ങളില്‍ പൊടി വീശുന്നതിന് ഇത് കാരണമാകും. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും ചില സമയങ്ങളില്‍ മിതമായതോ പ്രക്ഷുബ്ധമായതോ ആയിരിക്കും”റിപ്പോര്‍ട്ടില്‍ പ്രസ്താവിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *