Uae Visa
Posted By shehina Posted On

Uae Visa ; യുഎഇ വിസകൾക്കും എമിറേറ്റ്സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള പുതുക്കിയ ഫീസ് പ്രാബല്യത്തിൽ, വിശദ വിവരങ്ങൾ ഇപ്രകാരം

യുഎഇയിൽ വിസകളും Uae Visa എമിറേറ്റ്സ് ഐഡിയും ഇഷ്യു ചെയ്യുന്നതിനുള്ള പുതുക്കിയ ഫീസ് പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. ഇക്കാര്യം ടൈപ്പിങ് സെൻ്ററുകളും സ്ഥിരീകരിച്ചു. ഫീസിൽ 100 ദിർഹത്തിൻ്റെ വർദ്ധനവാണ് ഉള്ളത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  ഫീസ് വർദ്ധനവിൻ്റെ വിവരം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) വിഭാഗത്തിന്റെ കസ്റ്റമർ കെയർ വിഭാഗവും സ്ഥിരീകരിച്ചു. 270 ദിർഹമായിരുന്ന നിരക്കാണ് ഇപ്പോൾ 370 ദിർഹമായി പുതുക്കിയത്.

ഒരു മാസം കാലാവധിയുള്ള സന്ദർശക വിസയുടെ ഫീസും 270 ദിർഹത്തിൽ നിന്ന് 370 ദിർഹമായി ഉയരും. കഴിഞ്ഞ ദിവസം മുതൽ പുതുക്കിയ ഫീസാണ് ഫൈഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയുടെ ഇലക്ട്രോണിക് സേവന പ്ലാറ്റ്ഫോമുകളിൽ ഈടാക്കുന്നതെന്ന് ട്രാവൽ ആന്റ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികൾ അറിയിച്ചു.

യുഎഇയിൽ ഇപ്പോൾ വിസിറ്റ് വിസകൾ രാജ്യത്തിന് പുറത്തുപോകാതെ പുതുക്കാനുള്ള സംവിധാനം നിർത്തലാക്കി. കൂടാതെ വിസാകാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് താമസിക്കുന്നവർക്കുള്ള ഓവർ സ്റ്റേ ഫൈനുകളും 50 ദിർഹമാക്കി ഏകീകരിച്ചു. ടൂറിസ്റ്റ് വിസകളിൽ രാജ്യത്ത് വരുന്നവർക്ക് നേരത്തെ 100 ദിർഹമായിരുന്ന ഓവർസ്റ്റേ ഫൈൻ ഇപ്പോൾ 50 ദിർഹമാക്കി കുറച്ചു. എന്നാൽ തൊഴിൽ വിസകളിലുള്ളവരുടെ ഓവർ സ്റ്റേ ഫൈൻ 25 ദിർഹത്തിൽ നിന്ന് 50 ദിർഹമാക്കി വർദ്ധിപ്പിക്കുകയും ചെയ്‍തു. വിസാ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് തങ്ങുന്ന ഓരോ ദിവസത്തിനും ഈ നിരക്കിൽ ഫീസ് നൽകണമെന്നും അധികൃതർ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *