UAE Driving License
Posted By shehina Posted On

UAE Driving License ; യുഎഇയിൽ ഈ രാജ്യക്കാർക്ക് ഇനി സ്വന്തം രാജ്യത്തെ ലൈസൻസിൽ വാഹനമോടിക്കാം

വിവിധ രാജ്യങ്ങളിൽ നിന്ന് സന്ദർശകരായി യുഎഇയിൽ എത്തുന്നവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് UAE Driving License ഉപയോഗിച്ചു ഇനി യുഎഇയിൽ വാഹനം ഓടിക്കാം. 44 രാജ്യങ്ങളിൽ നിന്ന് എത്തുന്ന സന്ദർശകർക്കാണ് അദികൃതർ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ യുഎഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ ലളിതമാക്കിയതെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പട്ടികയിലുള്ള 43 രാജ്യക്കാർക്ക് റസിഡന്റ്സ് വീസയുണ്ടെങ്കിൽ പരിശീലനമോ പരീക്ഷയോ ഇല്ലാതെ യുഎഇ ഡ്രൈവിങ് ലൈസൻസ് നേടാവുന്നതാണ്. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസിനു കാലാവധി ഉണ്ടെങ്കിൽ ഈ രാജ്യക്കാർക്ക് യുഎഇ ലൈസൻസ് എടുക്കാൻ സാധിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അതിനൊപ്പം തന്നെ ലൈസെൻസ് എടുക്കാനുള്ള പ്രായവും പൂർത്തിയായിരിക്കണം. ഇത്തരം നിബന്ധനകൾ പാലിക്കുന്നു എന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കട്ടുകളും ഹാജരാക്കണം. സന്ദർശക വീസയിൽ എത്തുന്നവർക്കോ റസി‍ഡൻസിനോ വണ്ടിയോടിക്കണമെങ്കിൽ പഠിച്ചു പരീക്ഷ പാസായി യുഎഇ ലൈസൻസ് എടുക്കണം.

ചൈനീസ് ലൈസൻസുള്ളവർക്ക് യുഎഇയിൽ നേരിട്ടു വണ്ടിയോടിക്കാമെങ്കിലും ഇന്ത്യൻ ലൈസൻസുള്ളവർക്ക് ഇത് സാധ്യമല്ല.

വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാൻ മന്ത്രാലയം വെബ്സൈറ്റിൽ പ്രത്യേക സേവനവും ആരംഭിച്ചു. യുഎഇ തിരിച്ചറിയൽ കാർഡ്, വിദേശ ഡ്രൈവിങ് ലൈസൻസിന്റെ പരിഭാഷ, ഒറിജിനൽ വിദേശ ലൈസൻസ് എന്നിവയാണ് യുഎഇ ലൈസൻസാക്കി മാറ്റാൻ ആവശ്യമുള്ളത്. 600 ദിർഹമാണ് സേവന നിരക്ക്. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്സ് സംവിധാനത്തിൽ ഡ്രൈവിങ് ലൈസൻസ് വിശദാംശങ്ങൾ നൽകി യുഎഇ ലൈസൻസ് ആക്കി മാറ്റാം. ഡെലിവറി കമ്പനികൾ ലൈസൻസ് വീട്ടിലെത്തിക്കും.

യുഎഇ ലൈസൻസിന് അർഹമായ രാജ്യങ്ങൾ ചുവടെ

എസ്തോണിയ, അൽബേനിയ, പോർച്ചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രെയ്ൻ, ബൾഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, മാൾട്ട, ഐസ്‌ലൻഡ്, മോണ്ടിനെഗ്രോ, യുഎസ്, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസിലാൻഡ്, റൊമേനിയ, സിംഗപ്പൂർ, ഹോങ്കോങ്, നെതർലാൻഡ്, െഡൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യുകെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *