
cyber security ; ഇൻ്റർനെറ്റ് ഉപഭോക്താക്കൾക്ക് പ്രത്യേക മുന്നറിയിപ്പുമായി അധികൃതർ
സാങ്കേതികമായ cyber security കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നമ്മൾ പൊതുവെ കാണിക്കുന്ന ചെറിയ തെറ്റുകൾ പോലും ഗുരുതരമായ പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നതെന്ന് യു എ ഇ സൈബർ സുരക്ഷ മേധാവി ഡോ മുഹമ്മദ് ഹമദ് അൽ കുവൈത്തി പറയുന്നു. അത്തരത്തിൽ നിങ്ങളുടെ ഓഫീസിലെ കമ്പ്യൂട്ടറിലും മൊബൈലിലും വീട്ടിലെ വൈഫൈയിലും എല്ലാം ഒരേ പാസ്വേഡുകൾ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഇത് സൈബർ ആക്രമണത്തിന് കൂടുതൽ ഇരയാക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഇന്റർസെക് 2023 പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ നമ്മുടെ ജീവിത ശൈലി സാങ്കേതികവിദ്യയുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുകയാണ്. മൊബൈൽ ഫോണോ, ലാപ്ടോപ്പുകളോ ഒന്നും ഉപയോഗിക്കാത്തവരായി ആരുമില്ല. എന്നാൽ ഇവ കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കിൽ നമ്മൾ സൈബർ ആക്രമണത്തിന് ആകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
2022-ൽ ransomware, സപ്ലൈ ചെയിൻ ആക്രമണങ്ങൾ, ഫിഷിംഗ് ഇമെയിലുകൾ എന്നിവ ഉണ്ടായിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഇനിയും ആവർത്തിക്കും. അത് കൂട്ടായ പരിശ്രമത്തിലൂടെയും AI യിലുള്ള നമ്മുടെ അറിവ് വർധിപ്പിക്കുന്നതിലൂടെയും മാത്രമേ നേരിടാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തെ ഷോയിലായി 800 ലധികം കമ്പനികൾ പങ്കെടുത്ത ഇന്റർസെക് എക്സിബിഷൻ ചൊവ്വാഴ്ച്ചായാണ് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചത്. സൈബർ സുരക്ഷ, വാണിജ്യ, ചുറ്റളവ് സുരക്ഷ, സുരക്ഷയും ആരോഗ്യവും, ഫയർ ആൻഡ് റെസ്ക്യൂ, ഹോംലാൻഡ് സെക്യൂരിറ്റി എന്നിങ്ങനെ അഞ്ച് പ്രധാന വിഭാഗങ്ങളായാണ് പ്രദർശനം നടക്കുന്നത്.
രാജ്യത്തെ ഇത്തരത്തിലുള്ള സാങ്കേതികപരമായ പ്രശ്നങ്ങൾ വരുമ്പോൾ നേരിടാനായി അനുയോജ്യരായ പ്രതിഭകളെ വേണമെന്ന് യുഎഇ ഗവൺമെന്റിന്റെ സൈബർ സെക്യൂരിറ്റി കൗൺസിൽ മേധാവി പറഞ്ഞു. പ്രഗത്ഭരായ ആളുകളുടെ അഭാവം നേരിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഇത്തരത്തിലുള്ള സൈബർ സുരക്ഷാ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും. സൈബർ ആക്രമണം നേരിടുമ്പോൾ അതിനെ നേരിടുന്നതിനു വേണ്ടി നല്ല കഴിവുള്ളവർ അത്യാവശ്യമാണ് എന്നാൽ നിലവിൽ അത് വളരെ കുറവാണ്, ഇത്തരത്തിലുള്ള കാര്യങ്ങൾ നേരിടാൻ നിങ്ങളുടെ ഓരോരുത്തരുടെയും പങ്കാളിത്തവും പിന്തുണയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)