
Travelling ; മലപ്പുറത്തു നിന്ന് യുഎഇയിൽ, 2 വർഷം 22 രാജ്യങ്ങൾ ; അരുണിമയ്ക്ക് ചവിട്ടി തീർക്കാൻ മൈലുകൾ ഇനിയേറെ
യാത്രകളിൽ Travelling ഇപ്പോൾ പുരുഷന്മാരോടൊപ്പം തന്നെ സ്ത്രീകളും മുന്നിലുണ്ട്. സ്വകാര്യ വാഹനങ്ങളുടെ വർധനവും സാമ്പത്തിക സ്വാതന്ത്ര്യവുമാണ് മറ്റു സാമൂഹ്യ കാരണങ്ങളോടൊപ്പം പെണ്ണിൻറ യാത്രകളെ ഇപ്പോൾ സാധ്യമാക്കിയിരിക്കുന്നത്. സ്ത്രീയെന്നാൽ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് ഇറങ്ങാത്തവരെന്ന പണ്ടെത്തെ ചിന്തയൊക്കെ മാറി. പുരുഷനൊപ്പം സ്ത്രീക്ക് എത്താൻ സാധിക്കില്ല എന്നു തീർപ്പു കല്പിച്ച പല മേഖലകളും സ്ത്രീകൾ തന്നെ ചങ്കൂറ്റത്തോടെ കീഴടക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അത്തരത്തിലൊന്നാണ് യാത്രകൾ. ഒറ്റക്കുള്ള സ്ത്രീ എന്നും ദുർബലയാണെന്ന സംസാരങ്ങൾ ഇല്ലാതാക്കാനും സ്വയം ആത്മവിശ്വാസം വളർത്തിയെടുക്കാനും ഒരു വ്യക്തിയെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് യാത്രകളാണ്. യാത്ര തുടങ്ങിയിട്ടുണ്ടെങ്കിലും പുരുഷൻ അനുഭവിക്കുന്ന പോലെയല്ല സഞ്ചാരങ്ങളെ സ്ത്രീ അറിയുന്നത്. അനുഭൂതികളിലും കാഴ്ചപ്പാടും എല്ലാം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ പുരുഷൻറ യാത്രയല്ല പെണ്ണിൻറ യാത്രകൾ. ഉള്ളടക്കത്തിലും തിരഞ്ഞെടുപ്പിലും അത് മൗലികമായി വേർതിരിഞ്ഞു നിൽക്കുന്നു.
ഈ വേർതിരിവിനെ അടയാളപ്പെടുത്താനുള്ള സവിശേഷമായ ശ്രമമാണ് ഇപ്പോൾ മലപ്പുറം സ്വദേശിനിയായ അരുണിമ നടത്തുന്നത്. 50 ദിവസം മുൻപാണ് ട്രാവൽ വ്ലോഗറായ ഈ പെൺകുട്ടി തന്റെ ലക്ഷ്യ സാക്ഷത്കാരത്തിനായി മലപ്പുറത്ത് നിന്നും സൈക്കിളിൽ യാത്ര തിരിക്കുന്നത്. 2 വർഷം കൊണ്ട് ഈ ലോകത്തെ 22 രാജ്യങ്ങൾ കണ്ടു തീർക്കുകയാണ് അരുണിമയുടെ മോഹം. 25000 ത്തോളം കിലോമീറ്ററുകൾ ഈ പെൺകുട്ടി ചവിട്ടി തീർത്തെങ്കിലെ അവൾക്ക് ഈ ലക്ഷ്യം പൂർത്തീകരിക്കാനാകൂ. ആഫ്രിക്കൻ നാടുകൾ ലക്ഷ്യം വെച്ചാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. തന്റെ യാത്രകളിൽ ആഫ്രിക്ക തിരഞ്ഞെടുത്തതിന് അവൾക് കൃത്യമായ മറുപടിയുമുണ്ട്. ആരും എത്തിപ്പെടാത്ത സ്ഥലങ്ങളിൽ തനിക്കെത്തണം അതായിരുന്നു ഉത്തരം. ഇതാദ്യമയല്ല അരുണിമ യാത്ര ചെയ്യുന്നത്. പ്ലസ് 2 വിന് പഠിക്കുമ്പോൾ ആണ് ആദ്യമായി യാത്ര പോകുന്നത്. അന്ന് വണ്ടിക്കൂലി പോലുമില്ലാതെ 22 ദിവസം ദക്ഷിണെന്ത്യ മൊത്തം കണ്ടു. ലിഫ്റ്റ് ചോദിച്ചും പരിചയക്കാരുടെ വീടുകളിൽ താമസിച്ചുമാണ് അത് സാധ്യമാക്കിയത്. അതിൽ നിന്നെല്ലാം ഉൾക്കൊണ്ട അനുഭവങ്ങളും അവളുടെ ഈ യാത്രക്ക് കൂടുതൽ ആവേശം നൽകുന്നു. ഇന്ത്യയിൽ അരുണിമ പോകാത്ത ഇടങ്ങളില്ല. വെറും യാത്രകൾ മാത്രമല്ല, പോകുന്ന നാടുകളെ ആഴത്തിൽ മനസിലാക്കാനും ശ്രമിക്കുന്നുമുണ്ട്.
യാത്രകൾ മുമ്പ് ചെയ്തിട്ടുണ്ടെങ്കിലും സൈക്കിളിൽ യാത്ര നടത്താൻ പോകുന്നത് ആദ്യമായിട്ടാണ്. നാട്ടിലെ പരിചയക്കാരൻ നൽകിയ പഴയ സൈക്കിളിലാണ് യാത്ര. അതിനൊപ്പം ചെറിയ സ്പോൺസർഷിപ്പുകളും യൂട്യൂബ് വീഡിയോകളിൽ നിന്ന് ലഭിക്കുന്ന വരുമാനമവുമാണ് യാത്രയ്ക്ക് വേണ്ടി ചിലവഴിക്കുന്നത്. യാത്ര മദ്യേ നിരവധി പ്രതിസന്ധികളും വെല്ലുവിളികളും അരുണിമ അഭിമുഖീകരിച്ചു. മലപ്പുറത്ത് നിന്ന് മുംബൈയിലെത്തിയപ്പോൾ പാക്കിസ്ഥാൻ വീസ ലഭിക്കാത്തതിനെ തുടർന്ന് വിമാനമാർഗമാണ് പിന്നീട് മസ്കത്തിലെത്തി. അവിടെ നിന്ന് പത്ത് ദിവസം എടുത്താണ് യുഇയിലെത്തിയത്. ഇനി സൗദിയിലേക്കാണ് പോകേണ്ടത്. സൗദി വീസ ലഭിക്കാത്തതിനാൽ അതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ. സൗദിയിൽ നിന്ന് ജോർദാൻ ഈജിപ്ത് വഴി ആഫ്രിക്കയിലേക്ക് പോകും. മനക്കരുത്തുണ്ടെങ്കിൽ സ്ത്രീകൾ യാത്ര ചെയ്യാൻ ഭയപ്പെടേണ്ടതില്ല എന്നാണ് അരുണിമ പറയുന്നത്.
Comments (0)