fraud
Posted By shehina Posted On

fraud ; കോടികൾ മോഷ്ടിച്ച് മുങ്ങി ഇന്ത്യൻ പ്രവാസി ഡ്രൈവർ ; മണിക്കൂറുകൾ കൊണ്ട് പൊക്കി പൊലീസ്

ദുബായിൽ ഡ്രൈവർ ആയി ജോലി ചെയ്തു കൊണ്ടിരുന്ന വീട്ടിൽ നിന്നും കോടികൾ മോഷ്ടിച്ച് fraud ഇന്ത്യൻ പൗരൻ കടന്നു കളഞ്ഞു. ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിവരുന്ന മൊറോക്കൻ വനിതയുടെ ഇന്ത്യക്കാരനായ ഡ്രൈവറാണ് മോഷണം നടത്തിയത്. 24 വർഷമായി ഇയാൾ ഇവിടെ ജോലി ചെയ്യുന്നു. ഇതു വരെയും മോശമായ തരത്തിലുള്ള ഒന്നും ഇയാളിൽ നിന്നും ഉണ്ടയിട്ടില്ല.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അതുകൊണ്ട് തന്നെ വിശ്വസ്തനായിരുന്നു. 20 ലക്ഷം ദിർഹം (4.44 കോടി രൂപ) യാണ് ഇയാൾ മോഷ്ടിച്ചത്. ഇതിൽനിന്ന് ഒരു ലക്ഷം രൂപ കൈവശം വെച്ച ശേഷം ബാക്കി തുക നാട്ടിലേക്ക് അയയ്ക്കാനായി സുഹൃത്തിനെ ഏർപ്പാടാക്കുകയും ചെയ്തു. എന്നാൽ വെറും 6 മണിക്കൂറിനുള്ളിൽ പോലീസ് ഇയാളെ പിടികൂടി. ബിസിനസ് ആവശ്യത്തിനും തൊഴിലാളികൾക്ക് ശമ്പളം നൽകാനുമായാണ് മൊറോക്കൻ വനിത 40 ലക്ഷം ദിർഹം പിൻവലിച്ചത്. വാഹനത്തിലാണ് പണം സൂക്ഷിച്ചിരുന്നത്. ഡ്രൈവർ വഴിയാണ് പലപ്പോഴും പണമിടപാട് നടത്തിയിരുന്നതെന്നും യുവതി പറഞ്ഞു. പെട്ടെന്ന് മറ്റൊരു ആവശ്യം വന്നപ്പോൾ ഇയാളെ വീട്ടിലേക്ക് അയച്ചു. എന്നാൽ പണം കാറിൽനിന്ന് എടുക്കാൻ മറന്നിരുന്നു. ഈ തക്കത്തിൽ 20 ലക്ഷം ദിർഹം കൈക്കലാക്കിയ ‍ഡ്രൈവർ രാജ്യം വിടുകയായിരുന്നു. ഡ്രൈവർ മുങ്ങിയ വിവരം പിറ്റേന്നു രാവിലെ പതിനൊന്നരയോടെ അറിഞ്ഞ ഉടൻ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം ഡ്രൈവറിൻ്റെ സുഹൃത്തിൽ നിന്ന് കണ്ടെടുത്തു. അതേസമയം തന്റെ ഒരാഴ്ച മാത്രം പഴക്കമുള്ള ആഢംബര കാർ ഇടിച്ച് അപകടവും ഉണ്ടാക്കിയതായും യുവതി പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *