
യുഎഇ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈഗിക വൃത്തിക്ക് നിര്‍ബന്ധിച്ച കേസില്‍ നടപടി…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചൂഷണം ചെയ്യുകയും ലൈഗികവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തതിന് മൂന്ന് പേരെ ശിക്ഷിച്ച പ്രഥമ കോടതിയുടെ വിധി ദുബായ് അപ്പീല്‍ കോടതി ശരിവച്ചു. പോലീസ് രേഖകളില്‍, 18 വയസ്സിന് താഴെയുള്ള ഒരു പെണ്‍കുട്ടിയെ അപ്പാര്‍ട്ട്‌മെന്റില്‍ തടഞ്ഞുവെച്ചതായും ഒരു സംഘം അവളെ അധാര്‍മിക പ്രവര്‍ത്തനം നടത്തി ചൂഷണം ചെയ്യുകയും നിശാക്ലബില്‍ ജോലിക്ക് നിയമിക്കുകയും ചെയ്തതായി പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
സംഘാംഗങ്ങളെ പിടികൂടാനായി പൊലീസ് പദ്ധതി തയ്യാറാക്കിയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെണ്‍കുട്ടി ജോലി ചെയ്യുന്ന ഹോട്ടലിലെത്തി അംഗങ്ങളില്‍ ഒരാളെ കണ്ടു. അയാളോട് സംസാരിക്കുകയും പെണ്‍കുട്ടിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അംഗം അവളെ ലൈഗികവൃത്തി ചെയ്യാന്‍ സമ്മതിപ്പിച്ചു, അവളുടെ സേവനങ്ങള്‍ക്ക് 3,000 ദിര്‍ഹവും ഹോട്ടലില്‍ ഒരു മുറി വാടകയ്ക്കെടുക്കുന്നതിന് 30 ദിര്‍ഹവും നല്‍കണമെന്ന് ആവശ്യപ്പെട്ടു. പോലീസുകാരന്‍ അത് സമ്മതിക്കുകയും സഹപ്രവര്‍ത്തകര്‍ക്ക് ആവശ്യമായവിവരങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്.
കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് ഒരു മാസം മുമ്പാണ് താന്‍ ദുബായിലെത്തിയതെന്ന് ഇര പറഞ്ഞു. 2000 ദിര്‍ഹം മാസ ശമ്പളത്തില്‍ ദുബായിലെ ഒരു ഹോട്ടലില്‍ ജോലിയുണ്ടെന്ന് സുഹൃത്ത് അറിയിച്ച പ്രകാരം സംഘത്തിലെ ഒരാളുമായി ബന്ധപ്പെടുകയായിരുന്നു. ദുബായില്‍ എത്തിയപ്പോള്‍ സംഘത്തിലെ മറ്റൊരാള്‍ അവളെ ഒരു അപ്പാര്‍ട്ട്മെന്റില്‍ കൊണ്ടുവന്ന് പാസ്പോര്‍ട്ടും വിസയും എടുത്ത് പൂട്ടിയിട്ട് ലൈഗികവൃത്തി ചെയ്യാന്‍ നിര്‍ബന്ധിച്ചു. പോലീസിന് റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് പ്രതികളെ ഭയന്ന് താന്‍ ഒരു മാസത്തോളം ആ ജോലി ചെയ്തിരുന്നതായി അവര്‍ മൊഴിയില്‍ പറഞ്ഞു. എല്ലാ പ്രതികളും തങ്ങളുടെ കുറ്റങ്ങള്‍ സമ്മതിച്ചു. അവരെ കോടതി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും തുടര്‍ന്ന് നാടുകടത്തുകയും ചെയ്യും.
Comments (0)