
യുഎഇ: വീട്ടുമുറ്റത്തും പൊതുയിടങ്ങളിലും പൂന്തോട്ടമൊരുക്കൂ, നേടാം വന്‍തുക സമ്മാനം
വീട്ടുമുറ്റത്ത് പൊതുയിടങ്ങളിലും പൂന്തോട്ടമൊരുക്കി വന്‍തുക സമ്മാനം നേടാന്‍ അവസരം. ദുബായ് മുനിസിപ്പാലിറ്റിയാണ് പുതിയ സമ്മാന പദ്ധതി ആരംഭിച്ചത്. 50,000 ദിര്‍ഹമാണ് സമ്മാനത്തുക. വീട്ടുമുറ്റത്തും വീടിനോട് ചേര്‍ന്നുള്ള പൊതുയിടങ്ങളിലും പൂന്തോട്ടങ്ങള്‍ ഒരുക്കി സമ്മാനം നേടാനുള്ള അവസരമാണ് മുനിസിപ്പാലിറ്റി ഒരുക്കുന്നത്. സ്വന്തം പേരില്‍ കെട്ടിടങ്ങളും വീടുകളും ഉള്ളവര്‍ക്കും വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും ഇത്തരത്തില്‍ മത്സരത്തില്‍ പങ്കെടുക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പൊതുയിടത്താണ് പൂന്തോട്ടം ഒരുക്കുന്നതെങ്കില്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ)യില്‍ നിന്നും അനുമതി വാങ്ങിയിരിക്കണം. കൂടാതെ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് സ്ഥലം സന്ദര്‍ശിക്കാനും ദൃശ്യങ്ങളെടുക്കാനും അനുമതി നല്‍കണം.
പൂന്തോട്ടത്തിന്റെ സൗന്ദര്യം അനുസരിച്ചാണ് വിജയികളെ കണ്ടെത്തുക. പൂക്കള്‍, ചെടികള്‍ എന്നിവയെല്ലാം വിന്യസിച്ച രീതി, നിറക്കൂട്ടുകള്‍, വെളിച്ചവിന്യാസം എന്നിവയെല്ലാം ഇതിനായി പരിഗണിക്കും. ഡിസൈനും പൂന്തോട്ടത്തിന്റെ വലുപ്പം പൂക്കളുടെ വൈവിധ്യം എന്നിവയാണ് രണ്ടാമത്തെ ഘടകം.
പരിസ്ഥിതിസംരക്ഷണത്തിനുള്ള പരിഗണന, സുസ്ഥിര വികസനം,വെള്ളത്തിന്റെയും പുരുനപയോഗ ഊര്‍ജത്തിന്റെയും ഉപയോഗരീതികള്‍, മരങ്ങളുടെയും ചെടികളുടെയും വൈവിധ്യം എന്നിവയും പരിഗണിക്കും. കൃഷി രീതിക്കും മാനസികോല്ലാസത്തിനുള്ള സാധ്യതകളും വിധിനിര്‍ണയത്തില്‍ പ്രധാനമാണ്. രണ്ടാംസമ്മാനം 30,000 ദിര്‍ഹം, മൂന്നാംസമ്മാനം 20,000 ദിര്‍ഹം എന്നിങ്ങനെയാണ്.
ദുബായ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് മത്സരത്തിന് അപേക്ഷിക്കേണ്ടത്. അടുത്തമാസം 28 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
Comments (0)