Posted By editor Posted On

യുഎഇയിലെ ചെറുകിട വ്യാപാരം സ്ഥാപനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്ത

യുഎഇയിലെ ചെറുകിട വ്യാപാരം സ്ഥാപനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി അധികൃതര്‍. യുഎഇയിലെ ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം നടത്താന്‍ പദ്ധതിയില്ലെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. സ്വതന്ത്ര വ്യാപാര മേഖലയില്‍ (ഫ്രീസോണ്‍) പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഇളവുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഫ്രീസോണില്‍ 2% വീതം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന നിയമം നിബന്ധനയില്ല, നിലവില്‍ 1600 സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. കൂടുതല്‍ പേര്‍ക്കു ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ കമ്പികള്‍ രംഗത്തെത്തിയതായി ഇമാറാത്തി ടാലന്റ് കോംപെറ്റിറ്റീവ്‌നസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഗാനം അല്‍ മസ്‌റൂഇ പറഞ്ഞു.
നാഫിസ് പദ്ധതിയുടെ ആദ്യഘട്ടം വിജയകരമാണ്. പുതുതായി ജോലിക്കു ചേര്‍ന്ന 28,700 പേര്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയില്‍ അര ലക്ഷത്തിലേറെ സ്വദേശികള്‍ ജോലി ചെയ്തുവരുന്നു. ഈ പദ്ധതിയില്‍ 49 ജീവനക്കാരില്‍ താഴെയുള്ള കമ്പനികളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ 50 ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദഗ്ധ തസ്തികകളില്‍ വര്‍ഷത്തില്‍ 2% വീതം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണ് നിയമം. നിശ്ചിത ശതമാനത്തെക്കാള്‍ സ്വദേശിവല്‍ക്കരണം നടത്തുന്ന കമ്പനികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യമാണ് ആകര്‍ഷണം. നിലവില്‍ 13,000 കമ്പനികളാണ് 2% സ്വദേശിവല്‍ക്കരണം നടപ്പാക്കിയത്. 2024ഓടെ ഇത് 4% ആക്കി വര്‍ധിപ്പിക്കണം. 2022ല്‍ തുടങ്ങിയ നാസിഫ് പദ്ധതി 2026 ആകുമ്പോഴേക്കും 10% ആക്കി വര്‍ധിപ്പിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *