കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന യാത്രക്കിടെ ലഗേജിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായതായി പരാതി - Pravasi Vartha

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന യാത്രക്കിടെ ലഗേജിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായതായി പരാതി

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന യാത്രക്കിടെ ലഗേജിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ കാണാതായതായി പരാതി. യുവതിയുടെയും കുഞ്ഞിന്റെയും ലഗേജില്‍ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായത്. മലപ്പുറം ആതവനാട് സ്വദേശി കൊല്ലത്താഴ്വളപ്പില്‍ റിസ്വാനയും കൈക്കുഞ്ഞുമായിരുന്നു യാത്രക്കാര്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  കോഴിക്കോട് നിന്ന് സ്‌പൈസ് ജറ്റ് വിമാനത്തില്‍ ജിദ്ദയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ഈ മാസം 15ന് (ഞായറാഴ്ച) പുലര്‍ച്ചെ 4.40ന് കോഴിക്കോട് നിന്നും പുറപ്പെട്ട സ്പൈസ് ജെറ്റ് എസ്.ജി 35 നമ്പര്‍ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍. രാവിലെ 8.40ന് ജിദ്ദയില്‍ വിമാനം ലാന്‍ഡ് ചെയ്തു. രണ്ട് ട്രോളി ബാഗുകളും ഒരു കാര്‍ട്ടന്‍ ബോക്്‌സുമായിരുന്നു ലഗേജ്. നമ്പര്‍ ലോക്ക് ചെയ്ത് അയച്ച ഇരു ബാഗുകളുടെയും ലോക്ക് പൊട്ടിച്ച നിലയിലാണ് തിരിച്ചു കിട്ടിയത്. ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല. താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. ഉടന്‍ ബാഗുകള്‍ തുറന്നു പരിശോധിച്ചപ്പോള്‍ മുഴുവന്‍ സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു.

ഒരു ബാഗിനകത്തുണ്ടായിരുന്ന സ്വര്‍ണ മോതിരവും മറ്റേ ബാഗിനകത്ത് നിന്നും ആപ്പിള്‍ സ്മാര്‍ട്ട് വാച്ചും നഷ്ടമായി. സ്വര്‍ണ മോതിരത്തോടൊപ്പം വെള്ളി മോതിരങ്ങളും മറ്റു വസ്തുക്കളുമൊക്കെ ഉണ്ടായിരുന്നെങ്കിലും വിലപിടിപ്പുള്ള വസ്തുക്കള്‍ മാത്രമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ റിസ്വാനയുടെ ഭര്‍ത്താവും ജിദ്ദ പ്രവാസിയുമായ വെട്ടിക്കാട്ട്മടത്തില്‍ അനസ് സ്പൈസ് ജെറ്റ് വിമാനകമ്പനിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിമാന അധികൃതരുടെ മറുപടിയും കാത്തിരിക്കുകയാണ് കുടുംബം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *