abudabi ഏഴായിരം ദിർഹത്തിന്റെ കാർ വാങ്ങിയ ആൾക്ക് 80,000 ദിർഹം പിഴ; സംഗതി ഇങ്ങനെ - Pravasi Vartha

abudabi ഏഴായിരം ദിർഹത്തിന്റെ കാർ വാങ്ങിയ ആൾക്ക് 80,000 ദിർഹം പിഴ; സംഗതി ഇങ്ങനെ

അബുദാബി: മറ്റൊരാളിൽ നിന്ന് 7000 abudabi ദിർഹത്തിന് കാർ വാങ്ങിയ ആൾക്ക് 80,000 ദിർഹം പിഴ അടയ്ക്കേണ്ടി വന്നു. ആദ്യ ഉടമസ്ഥന്റെ പേരിലുള്ള രജിസ്ട്രേഷൻ മാറ്റാത്തതിനെ തുടർന്നാണ് പുതിയ ഉടമസ്ഥന് പിഴ അടയ്ക്കേണ്ടി വന്നത്.താ​ൻ വി​റ്റ വാ​ഹ​നം വ​രു​ത്തി​യ ​ഗ​താ​​ഗ​ത നി​യ​മ​ലം​ഘ​നങ്ങളുടെ ബാധ്യത കാർ വാങ്ങിയ ആളെ കൊണ്ട് തന്നെ അടപ്പിക്കാനുള്ള ആവശ്യവുമായി കാറിന്റെ മുൻ ഉടമയാണ് അബുദാബി ഫാമിലി അഡ്മിനിസ്ട്രേറ്റീവ് കോടതിയെ സമീപിച്ചത്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വാ​ഹ​നം കൈ​മാ​റി​യാ​ൽ 14 ദി​വ​സ​ത്തി​ന​കം ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ​ണ​മെ​ന്നാ​ണ് യു.​എ.​ഇ ​ഗ​താ​​ഗ​ത നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.വാ​ഹ​നം വാ​ങ്ങി​യ​യാ​ൾ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റം ചെ​യ്യു​ന്ന​തി​നു മു​മ്പാ​യി വ​രു​ത്തു​ന്ന ബാ​ധ്യ​ത​ക​ൾ കാ​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഉ​ട​മ വ​ഹി​ക്ക​ണ​മെ​ന്നും നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്നു​.

7000 ദി​ർ​ഹ​മി​നാ​ണ് താ​ൻ കാ​ർ വി​റ്റ​തെ​ന്നും പ​രാ​തി​ക്കാ​ര​ൻ വ്യ​ക്ത​മാ​ക്കി. ​ഗ​താ​​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ പ്രതി പി​ഴ ഒ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്നും ഇ​തി​നാ​ലാ​ണ് താ​ൻ നീ​തി തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ ഇ​യാ​ൾ ബോധിപ്പിച്ചു.

 ഹർജി പരിഗണിച്ച കോടതി സംഭവം അന്വേഷിക്കാൻ നിർദ്ദേശം നൽകുകയും.അന്വേഷണത്തെ തുടർന്നാണ് പ്രതി 80000 രൂപ അടയ്ക്കുവാൻ ബാധ്യസ്ഥനാണ് എന്ന് തെളിഞ്ഞത്. പരാതിക്കാരന് നിലവിൽ സ്വന്തം കോടതി ചെലവ് മാത്രം ചിലവാക്കിയാൽ മതി എന്നും കോടതി നിർദ്ദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *