visita burj khalifa
Posted By editor Posted On

visita burj khalifa : ത്രില്ലടിപ്പിച്ച് ‘പത്താന്‍’ ട്രെയിലര്‍ ദുബായ് ബുര്‍ജ് ഖലീഫയില്‍, തടിച്ചുകൂടി ആരാധകര്‍, കൂടെ കിംഗ് ഖാനും; വീഡിയോ കാണാം

‘പത്താന്‍’ ന്റെ ട്രെയിലര്‍ ദുബായ് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. ട്രെയിലര്‍ ലോഞ്ചിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാന്‍ വലിയ ജനക്കൂട്ടം തന്നെ സ്ഥലത്ത് visita burj khalifa തടിച്ചുകൂടിയിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ച ആക്ഷന്‍-ത്രില്ലറിന്റെ ട്രെയിലര്‍ കണ്ട് ആരാധകര്‍് ത്രില്ലടിച്ചു. ദുബായ് ഫൗണ്ടന് സമീപം നിര്‍മ്മിച്ച താല്‍ക്കാലിക സ്റ്റേജില്‍ നിന്ന് ഷാരൂഖ് ഖാനും ആ നിമിഷം നോക്കികണ്ടു.

2018-ല്‍ പുറത്തിറങ്ങിയ ‘സീറോ’ എന്ന ചിത്രത്തിന് ശേഷം ‘പത്താന്‍’ എന്ന ചിത്രത്തിലൂടെ ഖാന്‍ തിരിച്ചുവരവ് നടത്തുകയാണ്. ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന സിനിമയില്‍ ജോണ്‍ എബ്രഹാംസ് പ്രതിനായകനായും സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലും എത്തുന്നു.
ഹൈ-ഒക്ടേന്‍ ആക്ഷന്‍ സീക്വന്‍സുകളും സ്പെഷ്യല്‍ ഇഫക്റ്റുകളും ഫീച്ചര്‍ ചെയ്യുന്ന, ‘പഠാനി’ലെ നിരവധി രംഗങ്ങള്‍ ബുര്‍ജ് ഖലീഫ പശ്ചാത്തലമാക്കി ദുബായില്‍ ചിത്രീകരിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ലീഗ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനായി നേരത്തെ തന്നെ ഷാരൂഖ് ഖാന്‍ യുഎഇയില്‍ എത്തിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *