
യുഎഇ : യുവതിയെ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു; യുവാവ് മയക്കുമരുന്നുമായി പിടിയില്‍
ദുബായില്‍ യുവതിയെ മര്‍ദ്ദിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. 28 കാരനായ ഏഷ്യന്‍ യുവാവാണ് പിടിയിലായത്. തനിക്കൊപ്പം വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇര പോലീസില്‍ പരാതി നല്കി. സ്ഥലത്തെത്തിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ലഹരിയിലാണെന്നും മദ്യവും പലതരം മയക്കുമരുന്നുകളും കൈവശം വച്ചിരുന്നതായും കണ്ടെത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ശേഷം ഇയാളെ ദുബായ് ക്രിമിനല്‍ കോടതി ശിക്ഷിക്കുകയും പത്ത് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. കൂടാതെ 100,000 ദിര്‍ഹം പിഴയും ചുമത്തി, ശിക്ഷാ കാലയളവിന് ശേഷം ഇയാളെ നാടുകടത്തും.
കഴിഞ്ഞ സെപ്റ്റംബറില്‍ അല്‍ ഖുസൈസിലെ സ്ട്രീറ്റിലൂടെ നടക്കുമ്പോള്‍ ഒരാള്‍ തന്നെ ആക്രമിച്ചതായി ഒരു സ്ത്രീ റിപ്പോര്‍ട്ട് ചെയ്തു. കുറ്റവാളി തന്നെ നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് താന്‍ ഭര്‍ത്താവിന്റെ സഹായം തേടിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ ഭര്‍ത്താവ് സുഹൃത്തുക്കളുമായി വന്നതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാകുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് ഇയാളുടെ വാഹനം പരിശോധിച്ചുപ്പോള്‍ മയക്കുമരുന്ന് കണ്ടെത്തി, പിന്നീട് പ്രതിയെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് നാര്ക്കോട്ടിക്കിലേക്ക് മാറ്റി. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും വാഹനത്തില്‍ അവ സൂക്ഷിച്ചിരുന്നതായും ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലില്‍, കഞ്ചാവും മെത്താംഫെറ്റാമൈനും ഉപയോഗിച്ചതായും അവ കൈവശം വച്ചതായും ഇയാള്‍ സമ്മതിച്ചു.
Comments (0)