rak authority
Posted By editor Posted On

rak authority : യുഎഇ: നിയമ ലംഘനം നടത്തിയ അനവധി വഴിയോര കച്ചവടക്കാര്‍ക്ക് പിഴ, മുന്നറിയിപ്പുമായി അധികൃതര്‍

നിയമ ലംഘനം നടത്തിയ വഴിയോര കച്ചവടക്കാര്‍ക്ക് പിഴ ചുമത്തി അധികൃതര്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് റാസല്‍ഖൈമ ഇക്കണോമിക് ഡെവലപ്മെന്റ് മൊത്തം നാല്‍പ്പത് തെരുവ് കച്ചവടക്കാരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ rak authority ചെയ്തിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  
നിയമങ്ങള്‍ പാലിക്കാത്ത വഴിയോര കച്ചവടക്കാരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി റാസല്‍ഖൈമ സാമ്പത്തിക വികസന വകുപ്പിലെ വാണിജ്യ നിയന്ത്രണ, സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഫൈസല്‍ അബ്ദുല്ല അല്‍ ഒലയൂണ്‍ സ്ഥിരീകരിച്ചു.
റാസല്‍ഖൈമയില്‍ ലൈസന്‍സ് ഇല്ലാതെ പഴങ്ങളും പച്ചക്കറികളും പോലുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തിയ 40 പേര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് അന്തിമ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്തിമ മുന്നറിയിപ്പിന് ശേഷവും നിയമലംഘനം ആവര്‍ത്തിച്ചാല്‍ കാറും സാധനങ്ങളും കണ്ടുകെട്ടുമെന്നും നിയമലംഘകന് 5000 ദിര്‍ഹം പിഴ ചുമത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ടാം തവണയും ലംഘനം നടത്തിയാല്‍ പിഴ 10,000 ദിര്‍ഹമായി ഇരട്ടിയാക്കും. മൂന്നാമതും കുറ്റം ചെയ്താല്‍ നിയമലംഘകനെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യും.
സ്വീകരിച്ച നടപടി ആദ്യഘട്ടം മാത്രമാണെന്നും വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് ആരോഗ്യപരവും സാമ്പത്തികവുമായ ആവശ്യകതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രമരഹിതമായ വില്‍പ്പന അനുവദനീയമല്ല, പാതയോരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടകരമാണെന്നും ഡയറക്ടര്‍ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *