
online purchase : യുഎഇ: ഓണ്‍ലൈന്‍ വഴി വാങ്ങിയ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്; ഞെട്ടിത്തരിച്ച് ഉടമ
ഓണ്‍ലൈന്‍ വഴി വാങ്ങിയ ഫോണ്‍ മോഷ്ടിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയതോടെ ഞെട്ടിത്തരിച്ച് ഉടമ. കാരിഫോറിന്റെ മാര്‍ക്കറ്റ്പ്ലേസ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി വാങ്ങിയ online purchase ഐഫോണ്‍ 13 പ്രോ മാക്സാണ് മോഷ്ടിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ദുബായില്‍ കഴിഞ്ഞ 12 വര്‍ഷമായി താമസക്കാരനായ ആന്‍ഡി ഗിബ്ബിന്സ് എന്ന ബ്രിട്ടീഷ് കണ്സല്ട്ടന്റിനാണ് മോഷ്ടിക്കപ്പെട്ട ഫോണ്‍ ലഭിച്ചത്. ക്രിസ്മസിനോടനുബന്ധിച്ച് ഭാര്യ സമ്മാനമായാണ് ഫോണ്‍ നല്‍കിയത്. ഫോണ്‍ ലഭിക്കുമ്പോള്‍ പുതിയതെന്ന രീതിയിലായിരുന്നു.
പിന്നീടാണ് ഐ ഫോണ്‍ ബ്രിട്ടനില്‍ മോഷ്ടിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ കമ്പനി ഉപഭോക്താവിന് 5000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും വില്പനക്കാരനായ മൂന്നാം കക്ഷിയെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു.
സംഭവത്തില്‍ കാരിഫോര്‍ വിപുലമായ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനും വില്പനക്കാരനെ തടയാനും തീരുമാനിച്ചു. മോഷ്ടിക്കപ്പെട്ടാല്‍ ഒരു രാജ്യത്ത് ഉപയോഗിക്കുന്നത് തടയാന്‍ കഴിയുമെങ്കിലും മറ്റിടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് തടസ്സമില്ല. ഈ സാധ്യത ഉപയോഗിച്ചാണ് യു.കെയില്‍ മോഷ്ടിച്ച ഫോണ്‍ യു.എ.ഇയില്‍ വിറ്റത്. ദുബായ് ദേരയിലെ ഒരു സ്പെഷലിസ്റ്റ് മൊബൈല്‍ ഫോണ്‍ വ്യാപാരിയാണ് ഫോണ്‍ വിറ്റതെന്ന് രേഖകളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താവിനോട് ക്ഷമ ചോദിച്ച കാരിഫോര്‍, ഉയര്‍ന്ന നിലവാരമുള്ള ഉല്പന്നങ്ങള് സാധ്യമായ ഏറ്റവും മികച്ചവിലയില്‍ നല്കാന് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.
യു.എ.ഇയില്‍ വെച്ച് ഫോണ്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ന്യൂകാസിലിലേക്ക് ഒരു ബിസിനസ് ട്രിപ്പിന് വേണ്ടി യാത്രചെയ്തപ്പോഴാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത്. യു.കെയില്‍ എത്തിയതോടെ ഫോണ്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലക്കുകയായിരുന്നു. സാങ്കേതികത്തകരാറാണെന്ന് കരുതി ശരിയാക്കാനായി പ്രാദേശിക മൊബൈല്‍ ഷോപ്പില്‍ നല്കി. ഇവര്‍ ആപ്പിള്‍ സ്റ്റോറിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. ഇവിടെ വെച്ചാണ് ഫോണ്‍ ബ്ലോക്ക് ചെയ്യപ്പെട്ടതായി മനസ്സിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മോഷ്ടിക്കപ്പെട്ടതിനാലാണ് ബ്ലോക്കെന്ന് കണ്ടെത്തുകയായിരുന്നു. 2022 സെപ്റ്റംബര്‍ മുതല്‍ ഫോണ്‍ ബ്ലോക്ക് ചെയ്യപ്പെട്ടതായാണ് കണ്ടെത്തിയതെന്ന് ഇ-മെയില്‍ വഴിയാണ് വിവരം ലഭിച്ചത്.
Comments (0)