
judicial court abu dhabi : യുഎഇ: കാര്‍ വിറ്റത് 7,000 ദിര്‍ഹത്തിന്, ട്രാഫിക് പിഴയോ 80,000 ദിര്‍ഹം; കേസ് കോടതിയില്‍
അബുദാബി നിവാസി 7,000 ദിര്‍ഹത്തിന് വിറ്റ കാറിന് 80,000 ദിര്‍ഹം ട്രാഫിക് പിഴ. അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്ട്രേറ്റീവ് കോടതിയില്‍ judicial court abu dhabi വില്പ്പനക്കാരന് പ്രതിയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തതായി ഔദ്യോഗിക കോടതി രേഖകള്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 താന്‍ വിറ്റ കാര്‍ ഉപയോഗിച്ചുണ്ടായ ട്രാഫിക് പിഴ വാഹനം വാങ്ങിയയാള്‍ അടയ്ക്കണമെന്ന് പരാതിക്കാരന് ആവശ്യപ്പെട്ടു.
7,000 ദിര്‍ഹത്തിന് കാര്‍ പ്രതിക്ക് വിറ്റതായി പരാതിക്കാരന് പറഞ്ഞു. എന്നാല്‍, പരാതിക്കാരന്റെ പേരില്‍ കാസര് രജിസ്റ്റര്‍ ചെയ്തിരിക്കുമ്പോള്‍ തന്നെ വാഹനം ഉപയോഗിച്ചോട്ടെയെന്ന് പ്രതി ചോദിച്ചു. കാറിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനായി അയാള്‍ക്ക് ഫണ്ട് ശേഖരിക്കാനായിരുന്നു ഇത്. പ്രതി കാര്‍ ഉപയോഗിക്കുമ്പോള്‍ 80,000 ദിര്‍ഹം ട്രാഫിക് പിഴ ഉണ്ടാക്കിയെന്നും പിന്നീട് തുക നല്കാന് വിസമ്മതിച്ചെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ പരാതി നല്‍കിയത്.
പതിനാല് ദിവസത്തിനകം മോട്ടോര്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന ഏതൊരു നടപടിയും ലൈസന്‍സിംഗ് അതോറിറ്റിയെ അറിയിക്കണമെന്നും ഇരു കക്ഷികളും ഡിസ്പോസിഷന്‍ ആക്ടിലേക്ക് മാറുമെന്നും യുഎഇ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 32 അനുശാസിക്കുന്നു. മറ്റ് കക്ഷികള്‍ക്ക് ലൈസന്‍സ് കൈമാറുന്നത് പൂര്‍ത്തിയാകുന്നതുവരെ വാഹനത്തിന്റെ ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന ബാധ്യതകള്‍ക്ക് യഥാര്‍ത്ഥ ലൈസന്‍സ് ഉടമ ബാധ്യസ്ഥനായിരിക്കും. ഇതേക്കുറിച്ച് സംഘത്തെ നിയോഗിച്ച് അന്വേഷണ നടത്തിയ കോടതി ഉത്തരവിട്ടു. അന്വേഷണത്തില്‍ പ്രതി ട്രാഫിക് പിഴ നല്‍കിയതായി തെളിഞ്ഞു. തുടര്‍ന്ന് ജഡ്ജി കേസ് തള്ളി. പരാതിക്കാരനോട് നിയമപരമായ ചെലവുകള്‍ സ്വയം വഹിക്കാന്‍ നിര്‍ദ്ദേശിച്ചു.
Comments (0)