
expat pension : സംസ്ഥാനത്തെ പ്രവാസി പെന്‍ഷന്‍ വൈകുന്നു; വേവലാതിയില്‍ പ്രവാസികള്‍
സംസ്ഥാനത്തെ പ്രവാസി പെന്‍ഷന്‍ വൈകുന്നു. പ്രവാസി ക്ഷേമനിധി ബോര്‍ഡ് നല്‍കിവരുന്ന പ്രവാസി പെന്‍ഷന്റെ വിതരണം ഈ മാസം മുടങ്ങി. എല്ലാ മാസം അഞ്ചാം തീയതിയാണ് പെന്‍ഷന്‍ നല്‍കിവരുന്നത്. പ്രവാസികള്‍ക്ക് ഇന്നേവരെ പെന്‍ഷന്‍ expat pension ലഭിച്ചിട്ടില്ല. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്കു വെളിയില്‍ കഴിയുന്നവര്‍ക്ക് പെന്‍ഷന്‍ കിട്ടിയില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 റാസല്‍ഖൈമയില്‍ ജോലി ചെയ്യുന്ന ശ്രീധരന്‍ പ്രസാദ് ഓണ്‍ലൈന്‍ വഴി പരാതിപ്പെട്ടപ്പോള്‍ വൈകാതെ ലഭിക്കുമെന്ന അറിയിപ്പു കിട്ടിയെങ്കിലും തീയതി പരാമര്‍ശിച്ചിട്ടില്ല. സാമ്പത്തിക ഞെരുക്കം മൂലം ഇതു നഷ്ടപ്പെടുമോ എന്നാണ് പ്രവാസികളുടെ വേവലാതി.
സോഫ്റ്റ് വെയര്‍ തകരാറ് മൂലമാണ് ചിലര്‍ക്ക് പെന്‍ഷന്‍ കിട്ടാതിരുന്നതെന്നും എല്ലാവര്‍ക്കും 10ാം തീയതി അയച്ചിട്ടുണ്ടെന്നും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. കിട്ടാത്തവര്‍ക്ക് വരുംദിവസങ്ങളില്‍ ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പെന്‍ഷന്‍കാരുടെ എണ്ണം 35,000 ആയതിനാല്‍ വിവിധ ഘട്ടമായാണ് പെന്‍ഷന്‍ നല്‍കിവരുന്നതെന്നും 20ന് മുന്‍പ് എല്ലാവര്‍ക്കും പെന്‍ഷന്‍ കിട്ടും എന്നുമാണ് സിഇഒ എം. രാധാകൃഷ്ണന്‍ പറഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പ്രവാസി ക്ഷേമനിധി ബോര്‍ഡാണ് കേരളത്തിന് വെളിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കിവരുന്നത്. 2008ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 8 ലക്ഷത്തോളം പ്രവാസികള്‍ അംഗങ്ങളായിട്ടുണ്ട്. 2014 മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്തുതുടങ്ങി.
വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളികള്‍, 2 വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്ത് കേരളത്തില്‍ മടങ്ങി എത്തിയവര്‍, അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ എന്നിവര്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാം. 18നും 60നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും പദ്ധതിയില്‍ ചേരാം. www.pravasikerala.org എന്ന വെബ്‌സൈറ്റ് വഴിയാണ് പദ്ധതിയുടെ ഭാഗമാകുക.
ക്ഷേമനിധിയില്‍ അംഗമാകുന്ന വിദേശ ഇന്ത്യക്കാര്‍ മാസത്തില്‍ 350 രൂപാ വീതമാണ് അടയ്‌ക്കേണ്ടത്. തിരിച്ചെത്തിയവരും അന്യ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും 200 രൂപാ വീതവും. ഇത് മാസത്തില്‍ ഒരിക്കലോ അഞ്ചു വര്‍ഷത്തേക്ക് ഒന്നിച്ചോ തുക ബാങ്ക് മുഖേന അടയ്ക്കാം.
5 വര്‍ഷം അംശാദായം അടച്ചവര്‍ക്ക് 60 വയസ് പൂര്‍ത്തിയാല്‍ പെന്‍ഷന് അപേക്ഷിക്കാം. വിദേശ ഇന്ത്യക്കാര്‍ക്ക് നിലവില്‍ 3500 രൂപയും മടങ്ങി എത്തിയവര്‍ക്കും കേരളത്തിനു വെളിയില്‍ ഉള്ളവര്‍ക്ക് 3000 രൂപയുമാണ് ഇപ്പോള്‍ നല്‍കിവരുന്നത്. 60 വയസ്സു കഴിഞ്ഞ് ഗള്‍ഫില്‍ തുടരുന്നവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ട്.
Comments (0)