
റോബോ ഡോഗിനെ സ്വാഗതം ചെയ്ത് ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍; പേരിടാന്‍ നിങ്ങള്‍ക്കും അവസരം
റോബോഡോഗിനെ സ്വാഗതം ചെയ്ത് ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍. നൂതന റോബോട്ടുകളുടെ വളര്‍ന്നുവരുന്ന കുടുംബത്തിലെ ഏറ്റവും പുതിയ അംഗമായാണ് നാല് കാലുകളുള്ള റോബോട്ടിക് ഡോഗിനെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ സ്വാഗതം ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 3D കാഴ്ചയുള്ളതും 17 സന്ധികള്‍ ഉപയോഗിച്ച് ചലിക്കുന്നതുമായ അജൈല്‍ റോബോഡോഗ് മ്യൂസിയത്തിന്റെ AI- പവര്‍ഡ് ഹ്യൂമനോയിഡ് ആയ അമേക്കയില്‍ ചേരും. ബോബ് ദി റോബോട്ട് ബാരിസ്റ്റ, മ്യൂസിയത്തിലെ പറക്കുന്ന പെന്‍ഗ്വിനും ജെല്ലിഫിഷും സംഘത്തില്‍ ഉണ്ട്.
മ്യൂസിയത്തിലെ സന്ദര്‍ശകര്‍ക്ക് പുതിയ റോബോട്ടിക് വളര്‍ത്തുമൃഗവുമായി ഇടപഴകാനും കളിക്കാനും കഴിയും. റോബോഡോഗ് ഒരു നൂതന റോബോട്ടാണ്, അത് മെഷീന്‍ ലേണിംഗ് ഉപയോഗിക്കുകയും ചലനാത്മകതയോടെ കൂടുതല്‍ പ്രദേശത്തേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. ഇത് മ്യൂസിയം ലോബിയില്‍ കറങ്ങുകയും സന്ദര്‍ശിക്കുന്ന എല്ലാവരുമായി അഭിവാദ്യം ചെയ്യുകയും സംവദിക്കുകയും ചെയ്യും.
പ്രധാന സവിശേഷത എന്താണെന്ന് വച്ചാല്‍ ഈ റോബോട്ടിക് ഡോഗിന് പേരിടാന്‍ നിങ്ങള്‍ക്കും കഴിഞ്ഞേക്കും എന്നതാണ്. റോബോഡോഗിന് പേര് നല്‍കാന്‍ മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ പൊതുജനങ്ങളെ ക്ഷണിക്കുന്നു. വ്യക്തികള്‍ക്ക് മ്യൂസിയത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പേരുകള്‍ നിര്‍ദ്ദേശിക്കാം. ”ഞങ്ങളുടെ കുടുംബത്തിലേക്ക ബുദ്ധിമാനായ റോബോട്ടുകളെ സ്വാഗതം ചെയ്യുന്നതില്‍ സന്തുഷ്ടരാണ്. അമേക്ക, റോബോഡോഗ് എന്നിവയും മറ്റുള്ളവയും ഉപയോഗിച്ച്, നിലവില്‍ വിപണിയിലുള്ള ഏറ്റവും അത്യാധുനികവും നൂതനവുമായ റോബോട്ടുകളെയും AI സിസ്റ്റങ്ങളെയും കാണാന്‍ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ സന്ദര്‍ശകരെ പ്രാപ്തരാക്കുന്നു. റോബോട്ടുകളെ കാണാനും ഭാവി രൂപപ്പെടുത്തുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് അറിയാനും സന്ദര്‍ശകരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.” മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മജീദ് അല്‍ മന്‍സൂരി പറഞ്ഞു.
Comments (0)