
celestial spectacle : 50,000 വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണുന്ന വാല്‍നക്ഷത്രത്തെ യുഎഇയില്‍ കണ്ടെത്തി; വീഡിയോ കാണാം
50,000 വര്‍ഷത്തിലൊരിക്കല്‍ മാത്രം കാണുന്ന വാല്‍നക്ഷത്രത്തെ celestial spectacle ഇന്ന് യുഎഇയില്‍ കണ്ടെത്തി. ഇന്റര്‍നാഷണല്‍ അസ്ട്രോണമി സെന്റര്‍ (ഐഎസി) പറയുന്നത് പ്രകാരം ശനിയാഴ്ച പുലര്‍ച്ചെ അബുദാബി മരുഭൂമിയിലെ ആകാശത്ത് ബാഹ്യ സൗരയൂഥത്തില്‍ നിന്ന് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണുന്ന വാല്‍നക്ഷത്രം കണ്ടെത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കേന്ദ്രത്തിന്റെ ട്വീറ്റ് അനുസരിച്ച്, ധൂമകേതു 2022 E3 (ZTF) ഒരു ചെറിയ വാലുമായി 6.5 തീവ്രതയില്‍ തിളങ്ങുന്ന ഒരു പുള്ളിയായി പ്രത്യക്ഷപ്പെട്ടു. അതിന്റെ അയോണിക് വാല് സൂര്യനു എതിര്‍വശത്തായി 307 ഡിഗ്രിയില്‍ കാണപ്പെട്ടു. ഐഎസിയുടെ അല്‍ ഖാതിം ഒബ്സര്വേറ്ററിയില് നിന്ന് വാല്‍നക്ഷത്രത്തിന്റെ ചിത്രം പകര്‍ത്തിയിട്ടുണ്ട്. 50,000 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഈ ഖഗോളവസ്തു ഭൂമിയിലൂടെ കടന്നുപോകുന്നത്. ജനുവരി 12 ന് ധൂമകേതു സൂര്യനോട് ഏറ്റവും അടുത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നാസ നേരത്തെ പറഞ്ഞിരുന്നു.
ഇന്നത്തെ ഈ കാഴ്ച കാണാന്‍ സാധിക്കാതിരുന്ന യുഎഇ നിവാസികള്‍ക്ക് അവ വീക്ഷിക്കാന്‍ ഇപ്പോഴും അവസരമുണ്ട്, പ്രത്യേകിച്ചും ഫെബ്രുവരി 1 ന് ഭൂമിയോട് ഏറ്റവും അടുത്തുള്ള സ്ഥലത്ത് എത്തുമ്പോള്‍. ഫെബ്രുവരി 5 വരെ ഇത് ഒരുപോലെ ദൃശ്യമാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു.
ധൂമകേതുക്കളുടെ തെളിച്ചം പ്രവചിക്കാന്‍ പ്രയാസമാണെങ്കിലും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നത്ര തെളിച്ചം ലഭിച്ചില്ലെങ്കിലും ബൈനോക്കുലറുകളും ചെറിയ ടെലിസ്കോപ്പുകളും ഉപയോഗിച്ച് ജനുവരിയിലും ഫെബ്രുവരി തുടക്കത്തിലും അത് കാണാന്‍ കഴിയുമെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് സിഇഒ ഹസന് അല്‍ ഹരീരി പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ 5.01 മുതല്‍ 5.36 വരെ യുഎഇ ആകാശത്ത് നിന്ന് പകര്‍ത്തിയ ധൂമകേതുവിന്റെ ചലനത്തിന്റെ വീഡിയോ ഇതാ.
Comments (0)