
work visa sponsorship : യുഎഇയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ? മികച്ചതും സുരക്ഷിതവുമായ വിസകളെ കുറിച്ചറിയാം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
യുഎഇയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണോ? മികച്ചതും സുരക്ഷിതവുമായ വിസകള്‍ വിവിധ തരമുണ്ട്. തൊഴില്‍ അന്വേഷിക്കാനും താല്‍ക്കാലിക ജോലികള്‍ ചെയ്യാനും സഹായിക്കുന്ന സ്ഥിരം വീസകള്‍ work visa sponsorship രാജ്യത്തു നിലവിലുള്ളപ്പോള്‍ സന്ദര്‍ശക വീസയെ ആശ്രയിക്കേണ്ടതില്ലെന്നതാണ് യാഥാര്‍ഥ്യം. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം സന്ദര്‍ശക വീസ പുതുക്കാന്‍ രാജ്യം വിടണമെന്ന നിയമം കര്‍ശനമാക്കിയതോടെ തൊഴിലന്വേഷണത്തിനും താല്‍ക്കാലിക ജോലികള്‍ക്കുമായി മറ്റു വീസകള്‍ അന്വേഷിക്കുകയാണ് മലയാളികള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വിസ കാലാവധി കഴിഞ്ഞതിനു പിഴ ഇടാക്കാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിനു മലയാളികളാണ് വിസ മാറാന്‍ ശ്രമം തുടങ്ങിയത്. മികച്ചതും സുരക്ഷിതവുമായ മറ്റ് വിസകള്‍ ഇവയൊക്കെ.
കമ്പനികള്‍ക്ക് അവരുടെ നിലവാരം അനുസരിച്ചു തൊഴില്‍ വീസകള്‍ക്ക് അപേക്ഷിക്കാം. 250 മുതല്‍ 3450 ദിര്‍ഹം വരെയാണ് തൊഴില്‍ വീസകളുടെ നിരക്ക്. വീസയ്ക്ക് അപേക്ഷിക്കുന്ന കമ്പനി ഏതു പട്ടികയില്‍ ആണ് എന്നത് അടിസ്ഥാനമാക്കി നിരക്ക് ഈടാക്കും.
വര്‍ക്ക് പെര്‍മിറ്റ്: വിദേശങ്ങളില്‍ നിന്നു കൊണ്ടുവരുന്ന തൊഴിലാളികള്‍ക്കുള്ളതാണ് വര്‍ക്ക് പെര്‍മിറ്റ് . 2 വര്‍ഷമാണ് കാലാവധി.
മിഷന് വിസ: ഏതെങ്കിലും നിശ്ചിത പദ്ധതികളുടെ പൂര്‍ത്തീകരണത്തിനു വേണ്ടി വിദേശങ്ങളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരാനുള്ള വീസ.
പാര്‍ടൈം വിസ: വിദേശത്ത് നിന്നു മാത്രമല്ല രാജ്യത്തിനകത്തുള്ളവര്‍ക്കും ഈ വീസ ലഭിക്കും. പാര്‍ട്ട് ടൈം തൊഴില്‍ കരാര്‍ പ്രകാരമായിരിക്കും പെര്‍മിറ്റ് നല്‍കുക. ഒരേ സമയം ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സാധിക്കും. വിദഗ്ധ തസ്തികകള്‍ക്കാണ് പാര്‍ട്ട് ടൈം വീസ ലഭിക്കുക. പഴയ സ്പോണ്‍സറുടെ എന്‍ഒസി ആവശ്യമില്ലെങ്കിലും കര്‍ശന വ്യവസ്ഥയോടെയാണ് വീസ നല്‍കുക. കാലാവധി രണ്ട് വര്‍ഷമാണ്.
കൗമാരക്കാര്‍ക്കുള്ള വീസ: രാജ്യത്തുള്ള 15 വയസ്സ് തികഞ്ഞ 18 കടക്കാത്ത കുട്ടികള്‍ക്ക് തൊഴിലെടുക്കാനുള്ള വീസയാണിത്. പ്രായത്തിനു യോജിച്ച, നിശ്ചിത തസ്തികകളില്‍ മാത്രമേ കൗമരക്കാരെ നിയമിക്കാവു എന്ന് വ്യവസ്ഥയുണ്ട്.
താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റ്: നിലവിലെ കമ്പനിയില്‍ തുടര്‍ന്നു കൊണ്ട് മറ്റൊരു സ്ഥാപനത്തില്‍ നിശ്ചിത കാലത്തേക്കു തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്നതാണ് ഈ വീസ. നിശ്ചിത സമയം കഴിഞ്ഞാല്‍ പഴയ സ്ഥാപനത്തിലേക്കു മടങ്ങണം എന്ന വ്യവസ്ഥയിലാണ് വീസ നല്‍കുക. പലപ്പോഴും പ്രോജക്റ്റുകളുമായി ബന്ധപ്പെട്ടാണ് ഈ വീസ നല്‍കുന്നത്. പദ്ധതി കാലാവധിക്ക് അനുസരിച്ചായിരിക്കും പെര്‍മിറ്റിന്റെയും കാലാവധി.
വിസ മാറ്റ വര്‍ക്ക് പെര്‍മിറ്റ്: രാജ്യത്തിനകത്തുള്ള തൊഴിലാളി ആദ്യത്തെ കമ്പനി വിട്ടു പുതിയ കമ്പനിയിലേക്കു മാറാന്‍ വ്യവസ്ഥകളോടെ നല്‍കുന്നതാണ് ഈ വീസ. ഇതിനും 2 വര്‍ഷ കാലാവധിയുണ്ട്.
ആശ്രിത വിസയില്‍ കഴിയുന്നവര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ്: ആശ്രിത വീസയില്‍ രാജ്യത്തു കഴിയുന്ന സ്ത്രീക്കും പുരുഷനും ജോലി ആവശ്യങ്ങള്‍ക്കായി നല്‍കുന്നതാണ് 2 വര്‍ഷ കാലാവധിയുള്ള വര്‍ക്ക് പെര്‍മിറ്റ്.
വീസയ്ക്ക് അപേക്ഷിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ തസ്തികകളില്‍ മാത്രമേ വീസ അനുവദിക്കൂവെന്ന് മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൗമാരക്കാരുടെ വീസ ഒഴികെ മറ്റെല്ലാ വീസകള്‍ക്കും 18 വയസ്സ് തികഞ്ഞിരിക്കണമെന്നാണ് വ്യവസ്ഥ. വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്കുന്ന പെര്‍മിറ്റിനും ഈ വ്യവസ്ഥയില്ല. വ്യക്തികളുടെ സ്വന്തം സ്പോണ്സര്ഷിപ്പില് വിദേശികള്‍ക്ക് സ്വതന്ത്രമായ രീതിയില്‍ തൊഴിലെടുക്കാന്‍ സാധിക്കുന്ന സ്വതന്ത്ര വീസകളുമുണ്ട്. അപൂര്‍വ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദഗ്ധര്‍ക്കാണ് ഈ തൊഴില്‍ കരാര്‍ രഹിത വീസ നല്‍കുന്നത്.
ഈ വീസകള്‍ക്ക് പുറമെ ഗോള്‍ഡന്‍ വീസയുള്ളവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് നല്‍കും. കമ്പനിയുടെ അപേക്ഷപ്രകാരമായിരിക്കും ഗോള്‍ഡന്‍ വീസക്കാര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത്. കൂടാതെ പരിശീലനം ലക്ഷ്യമിട്ടു സ്വദേശികള്‍ക്കും ജിസിസി രാജ്യങ്ങളിലെ കുട്ടികള്‍ക്കും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും.
Comments (0)