
intercity bus : യുഎഇ: ഗ്ലോബല്‍ വില്ലേജിലേക്ക് പുതിയ പൊതു ബസ് റൂട്ട് പ്രഖ്യാപിച്ചു
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ദുബായിലെ പ്രശസ്തമായ ഫെസ്റ്റിവല്‍ പാര്‍ക്കായ ഗ്ലോബല്‍ വില്ലേജിലേക്ക് പൊതു ബസ് റൂട്ട് പ്രഖ്യാപിച്ചു. റാസല്‍ഖൈമ നിവാസികള്‍ക്കായാണ് പുതിയ ബസ് റൂട്ട് intercity bus ആരംഭിച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം റാസല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (RAKTA) – ദുബായിലെയും ഗ്ലോബല്‍ വില്ലേജിലെയും റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യുടെ സഹകരണത്തോടെ കുടുംബസൗഹൃദ ലക്ഷ്യസ്ഥാനം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന താമസക്കാരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തിന് മറുപടിയായാണ് ബസ് റൂട്ട് ആരംഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും രണ്ട് ട്രിപ്പുകളായാണ് ബസ് സര്‍വീസ് നടത്തുന്നത്. റാസല്‍ഖൈമയില്‍ നിന്ന് ഗ്ലോബല്‍ വില്ലേജിലേക്കുള്ള യാത്രകള്‍ വൈകിട്ട് 3 മണിക്കും 5 മണിക്കും, പാര്‍ക്കില്‍ നിന്ന് എമിറേറ്റിലേക്കുള്ള യാത്രകള്‍ രാത്രി 10 മണിക്കും 12 മണിക്കും ആണ്. സംരംഭത്തിന്റെ ട്രയല്‍ ലോഞ്ച് 2022 ഡിസംബര്‍ 16-ന് ആരംഭിച്ചു.
യാത്രക്കാര്‍ക്ക് RAKBus എന്ന സ്മാര്‍ട്ട് ആപ്പില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനും യാത്രയ്ക്ക് പണം നല്‍കാനും കഴിയും. വണ്‍വേ ടിക്കറ്റിന് 30 ദിര്‍ഹമാണ് ഈടാക്കുക. ഇന്റര്‍സിറ്റി ബസ് സര്‍വീസ് വിപുലീകരിക്കുന്നതിനും എല്ലാവര്ക്കും പൊതുഗതാഗതം സുഗമമാക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ബസ് സര്‍വീസ് ലോഞ്ച് ചെയ്തതെന്ന് റാക്തയിലെ ക്വാളിറ്റി ആന്‍ഡ് ഓപ്പറേഷന്‍സ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മുഹമ്മദ് ഹാഷിം ഇസ്മയില്‍ പറഞ്ഞു.
Comments (0)