
careem taxi app : യുഎഇ: ഈ വര്‍ഷം നിങ്ങള്‍ എത്ര ടാക്‌സി യാത്ര നടത്തിയിട്ടുണ്ടാവും? എല്ലാത്തിനും ഇവിടെ കണക്കുണ്ട്
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഈ വര്‍ഷം നിങ്ങള്‍ എത്ര ടാക്‌സി യാത്ര നടത്തിയിട്ടുണ്ടാവും? നിങ്ങളുടെ കൈവശം അതിന് കണക്കില്ലെങ്കിലും ഇവിടെ എല്ലാത്തിനും കണക്കുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ടാക്‌സി യാത്ര നടത്തിയവരുടെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ടാക്‌സി സേവന ദാതാക്കളായ കരീം careem taxi app . വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം കഴിഞ്ഞ 12 മാസത്തിനിടെ എത്ര ടാക്‌സി യാത്ര നടത്തിയിട്ടുണ്ട്, എത്ര കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ട് തുടങ്ങിയ എല്ലാ കണക്കുകളും കരീം സൂക്ഷിച്ച് വച്ചിട്ടുണ്ട്. യാത്രക്കാരുടെ പേരുവിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെങ്കിലും യാത്രയുടെ കണക്കുകള്‍ ‘കരീം’ വ്യക്തമാക്കിയിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഒറ്റയാത്രയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ചത് 723 കിലോമീറ്ററാണ്. ദുബായ് ഗ്രീന്‍സിലെ ലിങ്ക്‌സ് ഈസ്റ്റ് ടവറില്‍ നിന്ന് ടാക്‌സി വിളിച്ച ഇയാള്‍ പലയിടത്തും ചുറ്റിക്കറങ്ങിയ ശേഷം അബുദാബി അല്‍ ദന്നത്ത് സിറ്റിയിലെ ഷുവൈഹാത് പവര്‍ കോംപ്ലക്‌സിലെത്തിയപ്പോള്‍ ടാക്‌സി ബില്‍ 2000 ദിര്‍ഹം കടന്നിരുന്നു. ദുബായിലെ മറ്റൊരു താമസക്കാരനാണ് ഏറ്റവും കൂടുതല്‍ ടാക്‌സി യാത്രകള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം 1900 തവണയാണ് ഇയാള്‍ ‘കരീം’ വഴി ടാക്‌സി വിളിച്ചത്. ഇതിനായി ചെലവഴിച്ചതാകട്ടെ, 70,000 ദിര്‍ഹമും.
6100 യാത്രകള്‍ നടത്തിയ ഡ്രൈവര്‍മാരും ദുബായിലുണ്ട്. കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ കൂടുതല്‍ ഡ്രൈവര്‍മാരെ നിയമിച്ചും അധിക ബോണസ് പ്രഖ്യാപിച്ചുമാണ് ‘കരീം’ കാറുകള്‍ ഇറക്കിയത്. അതേസമയം, ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ യാത്ര നടത്തിയത് ഖത്തറിലെ യാത്രക്കാരനാണ്. ഇയാള്‍ 2480 യാത്രകളാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. ഒരു ദിവസം 17 യാത്ര വരെ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഖത്തറിലെ സ്‌റ്റേഡിയങ്ങളിലേക്ക് 24,000 ട്രിപ്പുകളാണ് നടന്നത്. ഏറ്റവും പ്രിയപ്പെട്ട സിറ്റി ടു സിറ്റി യാത്ര ദുബായില്‍നിന്ന് ഷാര്‍ജയിലേക്കാണ്.
Comments (0)