air hostess : യുഎഇയില്‍ നിന്നും സൗദിയില്‍ നിന്നും 27 കിലോ ഉള്ളി കൊണ്ടുപോയ ഫിലിപ്പിനോ ക്യാബിന്‍ ക്രൂവിനെതിരെ കള്ളക്കടത്ത് കുറ്റം; വീഡിയോ കാണാം - Pravasi Vartha
air hostess
Posted By editor Posted On

air hostess : യുഎഇയില്‍ നിന്നും സൗദിയില്‍ നിന്നും 27 കിലോ ഉള്ളി കൊണ്ടുപോയ ഫിലിപ്പിനോ ക്യാബിന്‍ ക്രൂവിനെതിരെ കള്ളക്കടത്ത് കുറ്റം; വീഡിയോ കാണാം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുഎഇയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും ഉള്ളിയും പഴങ്ങളും നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച 10 ഫിലിപ്പിനോ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കെതിരെ air hostess ഫിലിപ്പീന്‍സ് അധികൃതര്‍ കള്ളക്കടത്ത് കുറ്റം ചുമത്തി. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം  ജനുവരി 10 ന് ദുബായ് (പിആര്‍ 659), റിയാദ് (പിആര്‍ 655) എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വ്യത്യസ്ത വിമാനങ്ങളില്‍ എത്തിയ ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് ജീവനക്കാരെ 27 കിലോ ഉള്ളി, 10.5 കിലോ നാരങ്ങ, ഒരു കിലോ സ്ട്രോബെറി, ബ്ലൂബെറി എന്നിവയുമായി രാജ്യത്തെ കസ്റ്റംസ് ബ്യൂറോ പിടികൂടിയിരുന്നു. ഇവര്‍ക്കെതിരെയാണ് കള്ളക്കടത്ത് കുറ്റം ചുമത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0

മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1-ല്‍ ക്യാബിന്‍ ക്രൂ എത്തിയപ്പോഴാണ് സ്യൂട്ട്‌കേസുകളില്‍ സാധനങ്ങള്‍ കണ്ടെത്തിയത്. കസ്റ്റംസ് ബാഗേജ് ഡിക്ലറേഷന്‍ ഫോമില്‍ അവര്‍ ഇനങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല, അത്തരം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് ആവശ്യമായ ഇറക്കുമതി പെര്‍മിറ്റും അവരുടെ കൈവശം ഇല്ലായിരുന്നു. രേഖകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ സാധനങ്ങള്‍ കണ്ടുകെട്ടിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സാധനങ്ങള്‍ ഉടന്‍ നശിപ്പിക്കുന്നതിനായി കസ്റ്റംസ് അധികൃതര്‍ പ്ലാന്റ് ക്വാറന്റൈന്‍ ബ്യൂറോയ്ക്ക് കൈമാറി. പ്ലാന്റ് ക്വാറന്റൈന്‍ നിയമം ലംഘിച്ചതിന് കസ്റ്റംസ് മോഡേണൈസേഷന്‍ ആന്റ് താരിഫ് ആക്ട്, പ്രസിഡന്‍ഷ്യല്‍ ഡിക്രി 1433 എന്നിവ പ്രകാരം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കെതിരെ കള്ളക്കടത്ത് കുറ്റം ചുമത്തി.
ഉള്ളിയോ മറ്റേതെങ്കിലും കാര്‍ഷികോല്‍പ്പന്നങ്ങളോ ഒരാളുടെ ലഗേജില്‍ വ്യക്തിഗത ഉപയോഗത്തിന് പോലും കൊണ്ടുവരുന്നത് ഇറക്കുമതിയായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ”ഇറക്കുമതി ചെയ്യുന്നത് ഒരു നിശ്ചിത പ്രക്രിയയിലൂടെയാണ്, അതിനായി വിവിധ അനുമതികള്‍ തേടേണ്ടതുണ്ട്,” ദുബായിലെയും നോര്‍ത്തേണ്‍ എമിറേറ്റിലെയും ഫിലിപ്പൈന്‍ കോണ്‍സുലേറ്റിലെ അഗ്രികള്‍ച്ചര്‍ അറ്റാഷെ നോലെറ്റ് ഫുള്‍ജെന്‍സിയോ പറഞ്ഞു. മനിലയില്‍ പച്ചക്കറിയുടെ വില കിലോഗ്രാമിന് 40 ദിര്‍ഹമായി ഉയര്‍ന്നത് കാരണം നിരവധി ഫിലിപ്പിനോ പ്രവാസികള്‍ ഉള്ളി നിറച്ച ലഗേജുകളുമായി വീട്ടിലേക്ക് പറക്കുന്ന സാഹചര്യത്തിലാണ് ഈ ഓര്‍മ്മപ്പെടുത്തല്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *