dubai court dubai : യുഎഇ: യുവതിയെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി പീഡിപ്പിച്ചു - Pravasi Vartha

dubai court dubai : യുഎഇ: യുവതിയെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി പീഡിപ്പിച്ചു

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

യുവതിയെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി പീഡിപ്പിച്ച നാല് വിദേശികള്‍ക്ക് ശിക്ഷ വിധിച്ചു. ദുബായില്‍ ഒരു ചൈനീസ് വനിത നല്‍കിയ പരാതിയിലാണ് വിധി. കേസില്‍ നാല് ചൈനീസ് പൗരന്മാരെ 3 വര്‍ഷം തടവിലിടാന്‍ ദുബായ് ക്രിമിനല്‍ കോടതി dubai court dubai വിധിച്ചു.  വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഇവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, പീഡിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്കുശേഷം ഇവരെ നാടുകടത്തും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 
2022 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മുന്‍ധാരണ പ്രകാരം ഡിജിറ്റല്‍ കറന്‍സി നല്‍കാന്‍ ജബല്‍ അലിയില്‍ എത്തിയ യുവതിയെ 4 പേര്‍ ചേര്‍ന്ന് ബലമായി പിടിച്ച് വാഹനത്തിന്റെ പിന്‍സീറ്റിലേക്കു മാറ്റി കൈകാലുകളും ബന്ധിപ്പിച്ച് വായ മൂടിക്കെട്ടി ഡിഐപിയിലേക്കു കൊണ്ടുപോയി.

അവിടെ വച്ച് മര്‍ദിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മൊബൈല്‍ അണ്‍ലോക്ക് ചെയ്യിച്ച് ഡിജിറ്റല്‍ കറന്‍സി വാലറ്റില്‍നിന്ന് 8000 യൂണിറ്റ് (30,000 ദിര്‍ഹം) പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. കൂടാതെ പഴ്‌സിലുണ്ടായിരുന്ന 8000 ദിര്‍ഹവും 7500 ദിര്‍ഹം വിലയുള്ള ബാഗും തട്ടിയെടുത്തു.
പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നഗ്‌ന ചിത്രം ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുമെന്നു യുവതിയെ ഭീഷണിപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. യുവതി കാര്‍ നമ്പര്‍ മനസ്സിലാക്കി പൊലീസിനു പറഞ്ഞു കൊടുത്തതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. മണിക്കൂറുകള്‍ക്കകം 4 പേരെയും അറസ്റ്റ് ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *