
airindia airlines : കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകളോളം വൈകി; ചൂടില്‍ വലഞ്ഞ് യാത്രക്കാര്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകളോളം വൈകി. കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ വിമാനമാണ് airindia airlines പുറപ്പെടാന്‍ വൈകിയത്. നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനമാണ് യാത്രക്കാരെ വലച്ചത്. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ഇന്ന് രാവിലെ 9.50 ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പറക്കേണ്ട വിമാനമായിരുന്നു ഇത്. 12 മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. എയര്‍ ഇന്ത്യയുടെ എഐ 133 വിമാനമാണ് വൈകിയത്.
എഞ്ചിന് തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
വിമാനത്തിനകത്ത് യാത്രക്കാരെ പ്രവേശിപ്പിച്ച ശേഷമായിരുന്നു അറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് വിമാനത്തിനകത്ത് ചൂടില്‍ യാത്രക്കാര്‍ വലഞ്ഞു. കൈക്കുഞ്ഞുങ്ങളുമായി വന്ന യാത്രക്കാര്‍ കുഞ്ഞുങ്ങള്‍ കരഞ്ഞതോടെ കരച്ചിലടപ്പിക്കാന് പാടുപെട്ടു. യാത്രക്കാര്‍ വിമാനത്തില്‍ തുടര്‍ന്നു. തകരാര്‍ പരിഹരിച്ചെന്നും വിമാനം ഉടന്‍ പുറപ്പെടുമെന്നുമാണ് എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. അതിനിടെ വിമാനത്തിനകത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
Comments (0)