
uae സന്തോഷ വാർത്ത: പ്രവാസികൾക്കിനി അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഡിജിറ്റൽ പണമിടപാടുകൾ നടത്താം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ഇന്ത്യൻ പ്രവാസികൾക്ക് ഒരു uae സന്തോഷ വാർത്തയാണിത്. തങ്ങളുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യക്കാർക്ക് ഇനി ഡിജിറ്റൽ പണമിടപാടുകൾ നടത്താം. ഇതിനായി നിങ്ങളുടെ ആഭ്യന്തര ബാങ്ക് അക്കൗണ്ടുകൾ വിദേശത്തുള്ള ഫോൺ നമ്പറുകളും ആയി ബന്ധിപ്പിച്ചാൽ മാത്രം മതി. അതിനുശേഷം നിങ്ങൾക്ക് പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഒരു മൊബൈലിൽ (ബാങ്കിംഗ് ) ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഡിജിറ്റൽ പെയ്മെന്റ് സംവിധാനമാണ് യു പി ഐ( യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് ).
യുപിഎ ഉപയോഗിച്ച് പണമിടപാടുകൾ നടത്താനായി ഇന്ത്യൻ പ്രവാസികളിൽ നിന്നും അഭ്യർത്ഥന ലഭിച്ചിട്ടുണ്ടെന്ന് നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇതിനകം അറിയിച്ചു കഴിഞ്ഞു.
ഇതിൽ പ്രകാരം എൻ സി പി ഐ ജനുവരി പത്തിൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം ഏപ്രിൽ 30 നകം യുപിഐ പങ്കാളികളോട് ഇതിനൊരു സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അതിവേഗം തന്നെ ഇന്ത്യക്കാർക്ക് പണമിടപാടുകൾ യുപിഐ വഴി നടത്താൻ സാധിക്കും.
യു എ ഇ എ, ഒമാൻ, ഖത്തർ,സൗദി അറേബ്യ, സിംഗപ്പൂർ, ഓസ്ട്രേലിയ,കാനഡ ഹോങ്കോങ്ങ്, യുകെ എന്നീ 9 രാജ്യങ്ങളിലും ഈ സൗകര്യം ലഭ്യമാകും.
ഓരോ രാജ്യത്തിന്റെയും കോഡുള്ള മൊബൈൽ നമ്പറുകളിൽ നിന്നുള്ള പണം ഇടപാടുകൾ പ്രവർത്തനക്ഷമമാക്കുമെന്ന് എൻ സി പി ഐ ഉറപ്പുനൽകുന്നു.
എൻആർഐ ഇന്ത്യ സന്ദർശിക്കുമ്പോൾ പെയ്മെന്റ് അല്ലെങ്കിൽ മണി ട്രാൻസ്ഫർ സൗകര്യം എന്ന രൂപത്തിൽ ആയിരിക്കും പ്രധാനമായും ഈ സൗകര്യം ലഭ്യമാകുക എന്ന് പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ വിശ്വാസ പട്ടേൽ പറഞ്ഞു.
ReplyForward |
Comments (0)