Posted By Admin Admin Posted On

uae പുതിയ ഒഴിവുകളിൽ 200% വർദ്ധനവ് ; തൊഴിൽ അന്വേഷിക്കുന്നവർക്ക് അനവധി അവസരങ്ങളുമായി യു എ ഇ

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം

തൊഴിൽ അന്വേഷിക്കുന്നവർക്ക് uae ഏറ്റവും കൂടുതൽ സാധ്യതയുള്ള രാജ്യമായി മാറി യുഎഇ. കഴിഞ്ഞ ആറു വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന തൊഴിലവസരങ്ങൾ സൃഷ്ടിച്ച രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് യുഎഇ. വരുംവർഷങ്ങളിൽ തൊഴിൽ വിപണിയിൽ ശക്തമായ വളർച്ചയാണ് കൈവരിക്കുക എന്നും തൊഴിൽ വിദഗ്ധർ പറയുന്നു.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അതേസമയം കമ്പനികളിൽ ഓരോ ജോലിക്കും അനുയോജ്യരായ തൊഴിലാളികളെ കണ്ടെത്തുക എന്നതും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും റിക്രൂട്ട്മെന്റ് ഏജൻസി കളിലെ എച്ച് ആർ കൺസൾട്ട്മാർ പറയുന്നു.

“അടുത്ത അഞ്ചുവർഷത്തിനുള്ളിൽ യുഎഇയുടെ തൊഴിൽ വിപണിയിൽ ധൃതഗതിയിലുള്ള വളർച്ചയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഓരോ തൊഴിലിടങ്ങളിലും അതത് ജോലിക്ക് അനുയോജ്യരായ പ്രതിഭകളെ കണ്ടെത്തുകയും അവർക്ക് മികച്ച രീതിയിലുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ് പക്ഷേ യുഎഇയിൽ ഇതെല്ലാം മറികടക്കാൻ സാധിച്ചു എന്നത് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്…” യുഎഇ ആസ്ഥാനമായിട്ടുള്ള റിക്രൂട്ട്മെന്റ് ഏജൻസിയായ നാദിയ ഗ്ലോബൽ പറഞ്ഞു.

എസ് ആന്റ് പി ഗ്ലോബലിന്റെ യുഎഇ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് (പിഎംഐ) പ്രകാരം, 2022-ന്റെ മൂന്നാം പാദമാകുന്നതോടെ എണ്ണ കമ്പനികളിൽ അല്ലാതെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുതിൽ 56% വർദ്ധനവാണ് യുഎഇയിൽ ഉണ്ടായിരിക്കുന്നത്….

 കഴിഞ്ഞ രണ്ടു വർഷങ്ങൾ കൊണ്ട് യുഎഇയിലെ സമ്പത്ത് വ്യവസ്ഥ വളരെ വേഗത്തിലാണ് വളർന്നത്. ഇതോടൊപ്പം തന്നെ തൊഴിലില്ലാത്ത ഉദ്യോഗാർത്ഥികളുടെ എണ്ണം കുറയുകയും ചെയ്തു എന്ന് നാദിയ ഗ്ലോബൽ വിലയിരുത്തി.

 ജോലിക്ക് വേണ്ടി മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഏറ്റവും കൂടുതൽ എത്തുന്ന രാജ്യത്തിൽ ഒന്നാം സ്ഥാനത്താണ് യുഎഇ എന്നും റിക്രൂട്ടിംഗ് ഏജൻസിയായ നാദിയ ഗ്ലോബൽ ജനറൽ മാനേജർ റാഗിബ് സലിം പറഞ്ഞു.

2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ കോർപ്പറേറ്റ് നികുതി നിയമം രാജ്യത്തെ ടാക്സ് സ്പെഷ്യലിസ്റ്റുകളുടെയും അക്കൗണ്ടിംഗ് പ്രൊഫഷണലുകളുടെയും അവസരങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുമെന്നും റിക്രൂട്ട്മെന്റ് ഏജൻസി വിലയിരുത്തുന്നു. എന്നാൽ ഇപ്പോൾ തൊഴിലാവസരങ്ങൾ അനവധി ഉണ്ടെങ്കിലും പ്രഗൽഭരായ ഉദ്യോഗാർത്ഥികളുടെ അഭാവമാണ് അഭിമുഖീകരിക്കുന്നത് എന്നും ഏജൻസി കൂട്ടിച്ചേർത്തു.

വിവിധ സെഗ്‌മെന്റുകളിൽ, പ്രത്യേകിച്ച് ഇവന്റുകൾ, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ വൈദഗ്ധ്യമുള്ള ജീവനക്കാർക്ക് ഉയർന്ന ഡിമാൻഡാണ് നിലവിലുള്ളതെന്ന് ടിഎച്ച്എ സ്റ്റാഫിംഗിന്റെ മാനേജിംഗ് ഡയറക്ടർ യോൻ കൂലോൺ പറഞ്ഞു.

 യുഎഇ വിപണനത്തിനും വാണിജ്യത്തിനും അനുയോജ്യമായ ആഗോള കേന്ദ്രമായി മാറിയിരിക്കുന്നു. ഇത് രാജ്യത്ത് ഭാവിയിൽ പുതിയ വ്യവസായങ്ങൾ വർദ്ധിക്കുന്നതിനുള്ള സൂചനയാണ് നൽകുന്നത് എന്ന് ടി എച്ച് എ സ്റ്റാഫിങ് മാനേജർ ഡയറക്ടർ യോൻ കുലോൺ പറഞ്ഞു.

 ടി എച്ച് എ സ്റ്റാഫ് അനുസരിച്ച് രാജ്യത്തെ പുതിയ ജോബ് ട്രെൻഡുകൾ ഇങ്ങനെയാണ്

 താൽക്കാലിക ജീവനക്കാർ: താൽക്കാലിക ജീവനക്കാർക്ക് മുഴുവൻ സമയം ജീവനക്കാരുടെ അതേ രീതിയിലുള്ള ആനുകൂല്യങ്ങൾ ഉറപ്പു നൽകുന്നു. ഇത് ജീവിത സന്തുലനാവസ്തയ്ക്ക് സ്ഥിരത നൽകുകയും ചെയ്യുന്നു.

 നോൺ മോണിറ്ററി പ്രചോദകർ: ജോലി തേടുന്ന യുവാക്കൾക്ക് ഉയർന്ന ശമ്പളത്തോടൊപ്പം തന്നെ പ്രചോദനവും ആവശ്യമാണ്. ജീവിതവും തൊഴിലും ഒരേപോലെ ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിലുള്ള ജോലികൾ അവർക്ക് തിരഞ്ഞെടുക്കാം.

 നിശബ്ദ ഉപേക്ഷിക്കൽ : ഈയൊരു ട്രെൻഡ് അനുസരിച്ച് യുവാക്കൾ നിശ്ചിത ജോലി സമയത്തിനപ്പുറം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല. തിരക്കുപിടിച്ചുകൊണ്ടുള്ള ജീവിതം അവർ ആഗ്രഹിക്കുന്നില്ല. അതുപോലെ ഓരോ 12 മാസം കഴിയുമ്പോഴും അവർ പുതിയ തൊഴിലിടങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു.

 കോവർ വർക്കിംഗ്‌ സ്പെയ്സുകൾ : പരമ്പരാഗതമായ ഓഫീസ് പരിസ്ഥിതിക്ക് പകരം ഡിജിറ്റൽ വർക്കുകളും ഫ്രീലാൻസ് വർക്കുകളും കൂടുതൽ ലാഭകരമാകുന്നു.

 പാരിസ്ഥിതിക അവബോധവും നവീകരണവും: പുതിയ കാലഘട്ടത്തിലെ തൊഴിലാളികൾ കമ്പനിയുടെ വളർച്ചയിലും മറ്റും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. അവർ എടുക്കുന്ന കുറച്ചു തീരുമാനങ്ങൾ പലപ്പോഴും പുതിയ മാറ്റങ്ങൾ തൊഴിലിടങ്ങളിൽ കൊണ്ടുവരാൻ സഹായിക്കുന്നു. ഇത് കമ്പനികളുടെ ലാഭം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *