
loss of employment insurance : യുഎഇ: ജീവനക്കാരുടെ തൊഴില്‍ രഹിത ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉത്തരവാദിത്തമെന്ന് അധികൃതര്‍
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
ജീവനക്കാരുടെ തൊഴില്‍ രഹിത ഇന്‍ഷുറന്‍സ് loss of employment insurance കമ്പനിയുടെ ഉത്തരവാദിത്തമെന്ന് ദുബായ് ഇന്‍ഷുറന്‍സ് കമ്പനി. മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്താന്‍ കമ്പനിയില്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകണം. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം തൊഴിലാളികള്‍ക്കുവേണ്ടി സ്ഥാപനങ്ങള്‍ തൊഴില്‍ രഹിത ഇന്‍ഷുറന്‍സ് എടുത്തുനല്‍കിയാല്‍ മാത്രമേ അവരുടെ ബാധ്യത കുറയുകയുള്ളൂ. നാമമാത്ര തുകയാണെങ്കിലും തൊഴിലാളികള്‍ക്ക് അധിക ബാധ്യത വരുത്താതിരിക്കാന്‍ ഇതു സഹായകമാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഒന്നുകില്‍ ഈ തുക കമ്പനി നേരിട്ട് അടയ്ക്കാം. അല്ലെങ്കില്‍ തൊഴിലാളികളുടെ ശമ്പളത്തില്‍നിന്ന് ഈടാക്കാം. സ്വന്തം നിലയ്ക്ക് ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അറിയാത്തവര്‍ക്കും ഇത് ആശ്വാസമാകുമെന്നും ദുബായ് ഇന്‍ഷുറന്‍സ് കമ്പനി വ്യക്തമാക്കി. യുഎഇയില്‍ തൊഴില്‍ രഹിത ഇന്‍ഷുറന്‍സ് നല്‍കാന്‍ അനുമതിയുള്ള 9 കമ്പനികളില്‍ ഒന്നാണ് ദുബായ് ഇന്‍ഷുറന്‍സ്.
ജോലി നഷ്ടപ്പെട്ട സ്വദേശികള്‍ക്കും വിദേശികള്‍ക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക 3 മാസത്തേക്കു നല്‍കുന്നത പദ്ധതിയാണ് തൊഴില്‍ രഹിത ഇന്‍ഷുറന്‍സ്. 16,000 ദിര്‍ഹത്തില്‍ കുറവ് ശമ്പളമുള്ളവര്‍ക്ക് മാസത്തില്‍ 5 ദിര്‍ഹവും (112 രൂപ) അതില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് 10 ദിര്‍ഹവുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തില്‍ ഒരിക്കലോ അടയ്ക്കാം. 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും. തൊഴില്‍ രഹിത ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് ജൂണ്‍ മുതല്‍ 400 ദിര്‍ഹം പിഴ ചുമത്തും.
ഗാര്‍ഹിക ജോലിക്കാര്‍, ഫ്രീസോണ്‍ തൊഴിലാളികള്‍, നിക്ഷേപകര്‍, താല്‍ക്കാലിക ജോലിക്കാര്‍, വിരമിച്ച് പെന്‍ഷന്‍ ലഭിക്കുന്നവര്‍, 18 വയസ്സിനു താഴെയുള്ളവര്‍ എന്നിവര്‍ക്ക് ഇളവുണ്ട്. എങ്കിലും താല്‍പര്യമുള്ള 18 വയസ്സു പൂര്‍ത്തിയായവര്‍ക്ക് നിലവിലെ ഇന്‍ഷുറന്‍സ് എടുക്കാം. 12 മാസം പ്രീമിയം അടച്ചവര്‍ക്കേ ആനുകൂല്യം ലഭിക്കൂ.
Comments (0)