
karipur international airport : കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടുന്നു; വിമാനങ്ങള്‍ക്ക് നിയന്ത്രണം, ഇക്കാര്യം അറിഞ്ഞിരിക്കാം
നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ പരിശോധിക്കാം
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നിശ്ചിത കാലത്തേക്ക് അടച്ചിടുന്നു. അറ്റകുറ്റപ്പണികള്‍ക്കായാണ് കരിപ്പൂര്‍ വിമാനത്താവള karipur international airport റണ്‍വേ അടിച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വാട്സപ്പിൽ ഏത് ഭാഷയിൽ വരുന്ന മെസ്സേജുകളും ഇനി മലയാളത്തിൽ വായിക്കാം ആറുമാസക്കാലം രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് റണ്‍വേ അടച്ചിടുന്നത്. അതിനെ തുടര്‍ന്ന് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 പകല്‍ സമയത്തെ ഷെഡ്യൂളുകള്‍ വൈകിട്ട് 6 മുതല്‍ പിറ്റേന്ന് 10 വരെയായി പുനഃക്രമീകരിക്കും.
ഈ മാസം 15നാണ് ജോലി ആരംഭിക്കുക. നിശ്ചിത കാലയളവുകള്‍ക്കിടയില്‍ എയര്‍പോര്‍ട്ടുകളിലെ റണ്‍വേ കാര്‍പ്പറ്റിംഗ് ജോലികള്‍ ജോലി നടത്തേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍വീസുകള്‍ സംബന്ധിച്ച യാത്രക്കാര്‍ അതത് എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. പ്രവാസികള്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
Comments (0)